പൂർണ്ണ ചന്ദ്രഗ്രഹണത്തോടൊപ്പം സൂപ്പർ മൂണും ബ്ലഡ്​ മൂണും; ആകാശത്ത്​ വിസ്​മയം

വാഷിങ്​ടൺ: പൂർണ ചന്ദ്രഗ്രഹണത്തി​നൊപ്പം ആകാശത്ത്​ വിസ്​മയക്കാഴ്​ചകൾക്കും സാക്ഷിയായതിന്‍റെ ത്രില്ലിൽ ശാസ്​ത്രലോകം. ചന്ദ്രഗ്രഹണത്തോടൊപ്പം അതിമനോഹരമായ സൂപ്പർ മൂണും ബ്ലഡ്‌ മൂണുമാണ്​ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ ദൃശ്യമായത്​. യു.എസ്​, ചിലി, ഇന്തോനേഷ്യ, ചൈന, ഹോങ്​കോങ്​ തുടങ്ങി വിവിധ രാജ്യങ്ങളിൽ മനോഹരമായ ശാസ്​ത്രപ്രതിഭാസം ദൃശ്യമായി.


സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂർണവുമായ രണ്ട് തരം ഗ്രഹണങ്ങൾ നടക്കാറുണ്ട്. പൂർണ്ണമായും ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആകുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.


ഭൂമിക്ക്​ സമാനമായി നിശ്ചിത രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ്​ ചന്ദ്രൻ. ചന്ദ്ര​െൻറ ഭ്രമണപാത ഭൂമിക്ക്​ ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിന്​ സമീപം പൂർണ്ണ ചന്ദ്രൻ ദൃശ്യമാകുന്നതാണ്​ സൂപ്പർ മൂൺ. സാധാരണയിൽ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലുമാണ്​ സൂപ്പർ മൂൺ സമയത്ത്​ ചന്ദ്രനെ കാണുക. പൂർണ്ണ ചന്ദ്രൻ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പർ മൂൺ.


സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് വെളുത്തവാവ് അഥവാ ചന്ദ്രഗ്രഹണം സംഭവിക്കുക. ചന്ദ്രന്‍ ഭൂമിയുടെ നിഴലിൽ ആവുമെങ്കിലും ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തിന് അപഭ്രംശം സംഭവിച്ച് ചന്ദ്രനുമേല്‍ പതിക്കും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ ഓറഞ്ച്​ കലർന്ന ചുവന്ന നിറത്തിൽ മനോഹരമായി തിളങ്ങി നിൽക്കുന്ന കാഴ്​ചയാണ് ഈ സമയത്തു കാണാൻ കഴിയുക. ഇതിനെയാണ് ബ്ലഡ്‌ മൂൺ എന്ന്​ വിളിക്കുന്നത്​. ചന്ദ്രഗ്രഹണത്തോടൊപ്പം ഈ രണ്ട്​ പ്രതിഭാസങ്ങളും ഒന്നിച്ച്​ കാണാൻ കഴിഞ്ഞുവെന്നതാണ്​ പ്രത്യേകത.

Tags:    
News Summary - Total lunar eclipse casts red hues over ‘super flower blood moon’ in western U.S.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.