ഡമസ്കസ്: പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് ഇന്ധനം ഉൽപാദിപ്പിക്കുന്ന വിദ്യയുമായി ആഭ്യന്തരയുദ്ധം തകർത്ത സിറിയയിലെ തൊഴിലാളികൾ. ജീവിതം ദുസ്സഹമായ രാജ്യത്ത് നിലനിൽപിനായി ജനങ്ങൾക്ക് ആക്രമണങ്ങളെ ചെറുക്കുക മാത്രമല്ല അടിസ്ഥാന വസ്തുക്കൾ സ്വയം ലഭ്യമാക്കുകകൂടി വേണം. സൈനിക നടപടിക്രമങ്ങൾ ശക്തമായയോടെ ഇന്ധനവില കുതിച്ചുയർന്നിരുന്നു. കാർഷികാവശ്യത്തിനായി ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിക്കാനാവശ്യമായ ഇന്ധനമില്ലാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. ഇതിനിടെ ഗൂത്ത ജില്ല നിവാസിയായ നിർമാണ തൊഴിലാളി അബൂ ഖാസിമാണ് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഇന്ധനം ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചത്. തുടർന്ന് ഉയർന്ന ഉൗഷ്മാവിൽ പ്ലാസ്റ്റിക് മാലിന്യം ചൂടാക്കി ഇന്ധനം വേർതിരിച്ചെടുക്കുന്ന പ്രേത്യക രീതി അബൂ ഖാസിം വികസിപ്പിച്ചെടുത്തു.
ഇൻറെനറ്റിലും മറ്റുമുള്ള വിവരങ്ങൾ ശേഖരിച്ചാണ് അദ്ദേഹം ഇന്ധനമുണ്ടാക്കുന്ന രീതി മനസ്സിലാക്കിയത്. പിന്നീട് കുടുംബാംഗങ്ങൾ വിവിധയിടങ്ങളിൽനിന്നായി ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് വീട്ടുപകരണങ്ങൾ, പഴയ പൈപ്പുകൾ എന്നിവ ഇന്ധനം നിർമിക്കാൻ ഉപയോഗിച്ചു തുടങ്ങി. മൂന്നര വർഷമായി അബൂ ഖാസിമും മൂന്ന് ആൺമക്കളും ഏതാനും ബന്ധുക്കളും ചേർന്ന് പ്ലാസ്റ്റികിൽനിന്ന് ഇന്ധനം നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ടുവരുകയാണ്. നിർമാണ പ്രക്രിയ ഏറെ അപകടം നിറഞ്ഞതാെണന്നും വളരെയേറെ ശ്രദ്ധ ആവശ്യമാണെന്നും അബൂ ഖാസിമിെൻറ മക്കളിൽ ഒരാളായ അബൂ ഫഹദ് (28) അഭിപ്രായപ്പെട്ടു.
ദ്രവരൂപത്തില്‍ ലഭ്യമാകുന്ന ഇന്ധനം ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ, ബെന്‍സീൻ വാതകം തുങ്ങിയവ വേര്‍തിരിച്ചെടുക്കുന്നു. ഇങ്ങനെ നിർമിക്കുന്ന ഇന്ധനം നിലവിൽ കർഷകർക്ക് മോേട്ടാറുകളിലും, കാർ, മോേട്ടാർ സൈക്കിൾ തുടങ്ങിയ വാഹനങ്ങളിലും േബക്കറികളിലും ഉപയോഗിക്കാനായി വിൽപന നടത്തുന്നു. നിലവിൽ ദിവസവും 800 കി.ഗ്രാം മുതൽ 1,000 കി.ഗ്രാം വരെ പ്ലാസ്റ്റിക് സംസ്കരിച്ച് ഇന്ധനം നിർമിക്കും. 100 കി.ഗ്രാം പ്ലാസ്റ്റിക്കിൽനിന്ന് 85ഒാളം ലിറ്റർ ഇന്ധനമാണ് ലഭിക്കുക. ഒരു ലിറ്റർ ബെൻസീൻ ഇന്ധനത്തിന് 4.70 ഡോളറും ലിറ്റർ ഡീസലിന് 2,000 സിറിയൻ പൗണ്ടുമാണ് ഇൗടാക്കുന്നത്. ജീവിത പ്രതിസന്ധികൾക്കിടയിൽ പുതിയ വഴികൾ തേടി വലിയൊരു മാറ്റത്തിന് തുടക്കംകുറിച്ച അബൂ ഖാസിമിനും കുടുംബത്തിനും നന്ദി അറിയിക്കുകയാണ് ഇന്ന് ഗ്രാമവാസികളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.