ദുബൈ: അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബിൽ നിന്ന് ചൊവ്വയുടെ ആദ്യ ചിത്രം എത്തി. ചൊവ്വയുടെ 25,000 കിലോമീറ്റർ മുകളിൽ നിന്നെടുത്ത ചിത്രമാണ് ഇമിറേറ്റ്സ് മാർസ് മിഷൻ പുറത്തുവിട്ടത്. യു.എ.ഇയുടെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്ന് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. പുതിയ കണ്ടെത്തലുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇ.എക്സ്.ഐ ഡിജിറ്റൽ എക്സ്െപ്ലാറേഷൻ കാമറയിലാണ് ചിത്രം പകർത്തിയത്.
ഹോപിെൻറ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങളിൽ ഒന്നാണ് ഈ കാമറ. ചൊവ്വയുടെ ഉത്തരധ്രുവം ചിത്രത്തിെൻറ മുകളിൽ ഇടതുവശത്തായാണ് കാണുന്നത്. സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതവും കാണാം. ലോകത്താകമാനമുള്ള 200ഓളം സ്പേസ് സെൻററുകൾക്ക് ചിത്രം കൈമാറും.
കാലാവസ്ഥ വ്യതിയാനത്തിെൻറ കാരണങ്ങളാവും ഹോപ് ആദ്യ അന്വേഷിക്കുക. 2117ൽ ചൊവ്വയിൽ മനുഷ്യന് താമസ സ്ഥലം ഒരുക്കാനുള്ള പദ്ധതിയുമുണ്ട് യു.എ.ഇക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.