ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ സ്വകാര്യ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പിന്നാലെ ചൈനയിൽ നിന്നുള്ള സ്മാർട്ട് ടി.വികളുടെ ഇറക്കുമതിക്കും കുരുക്കിടുകയുണ്ടായി. എന്നാൽ സർക്കാറിെൻറ ഏറ്റവും പുതിയ നീക്കം ബാധിക്കുക രാജ്യത്തെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയെയാണ്. ഷവോമിയുടെ ബ്രൗസർ ആപ്പിനും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി.
ഷവോമിയുടെ ഫോണുകളിൽ ബിൽറ്റ്-ഇന്നായി നൽകാറുള്ള മി ബ്രൗസർ പ്രോ ആപ്പിനാണ് പ്രവർത്തനം നിർത്താൻ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, മി ബ്രൗസർ ആപ്പ് ഫോണുകളിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല എന്നതാണ് ഉപയോക്താക്കളെ കുഴകുന്നത്. അതേസമയം, നിരോധനം നീക്കാൻ ഷവോമി സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിരോധനം നീക്കിയില്ലെങ്കിൽ ഫോണുകളിൽ നിന്നും ഉപയോക്താക്കൾക്ക് ബ്രൗസർ സ്വമേധയാ ഒഴിവാക്കാനുള്ള ഒാപ്ഷൻ ഷവോമി തന്നെ ഒരുക്കേണ്ടി വരും.
നേരത്തെ ഷവോമിയുടെ ബ്രൗസർ യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. അശ്ലീല ചിത്രങ്ങളും അനാവശ്യ വാർത്തകളും ഫോണുകളിൽ നോട്ടിഫിക്കേഷനുകളായി നൽകുന്നുവെന്ന് ഉപയോക്താക്കൾ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പ്രൈവസി പോളിസി പുതുക്കിയ അപ്ഡേറ്റ് നൽകിയാണ് ഷവോമി ആരോപണങ്ങളെ നേരിട്ടത്. തങ്ങളുടെ ഉപയോക്താക്കൾക്ക് ഏത് ബ്രൗസർ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും ആപ്പ് നിരോധിച്ചത് ഫോണിെൻറ പ്രകടനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.