Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഷവോമിയുടെ മി ബ്രൗസർ...

ഷവോമിയുടെ മി ബ്രൗസർ ആപ്പും കേന്ദ്ര സർക്കാർ നിരോധിച്ചു

text_fields
bookmark_border
ഷവോമിയുടെ മി ബ്രൗസർ ആപ്പും കേന്ദ്ര സർക്കാർ നിരോധിച്ചു
cancel

​ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന വിഡിയോ ഷെയറിങ്​ ആപ്പായ ടിക്​ടോക്​​ അടക്കം 59 ചൈനീസ്​ ആപ്പുകൾ സ്വകാര്യ സുരക്ഷാ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പിന്നാലെ ചൈനയിൽ നിന്നുള്ള സ്​മാർട്ട്​ ടി.വികളുടെ ഇറക്കുമതിക്കും കുരുക്കിടുകയുണ്ടായി. എന്നാൽ സർക്കാറി​െൻറ ഏറ്റവും പുതിയ നീക്കം ബാധിക്കുക രാജ്യത്തെ പ്രമുഖ സ്​മാർട്ട്​ഫോൺ ബ്രാൻഡായ ഷവോമിയെയാണ്​. ഷവോമിയുടെ ബ്രൗസർ ആപ്പിനും ​കേന്ദ്ര സർക്കാർ​ വിലക്കേർപ്പെടുത്തി.




ഷവോമിയുടെ ഫോണുകളിൽ ബിൽറ്റ്​-ഇന്നായി നൽകാറുള്ള മി ബ്രൗസർ പ്രോ ആപ്പിനാണ്​ പ്രവർത്തനം നിർത്താൻ നിർ​ദേശം നൽകിയിരിക്കുന്നത്​. എന്നാൽ, മി ബ്രൗസർ ആപ്പ്​ ഫോണുകളിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല എന്നതാണ്​ ഉപയോക്​താക്കളെ കുഴകുന്നത്​. അതേസമയം, നിരോധനം നീക്കാൻ ഷവോമി സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്​. നിരോധനം നീക്കിയില്ലെങ്കിൽ ഫോണുകളിൽ നിന്നും ഉപയോക്​താക്കൾക്ക്​ ബ്രൗസർ സ്വമേധയാ ഒഴിവാക്കാനുള്ള ഒാപ്​ഷൻ ഷവോമി തന്നെ ഒരുക്കേണ്ടി വരും.

നേരത്തെ ഷവോമിയുടെ ബ്രൗസർ യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. അശ്ലീല ചിത്രങ്ങളും അനാവശ്യ വാർത്തകളും ഫോണുകളിൽ നോട്ടിഫിക്കേഷനുകളായി നൽകുന്നുവെന്ന്​ ഉപയോക്​താക്കൾ പരാതിപ്പെടുകയും ചെയ്​തു. ഇതിന്​ പിന്നാലെ പ്രൈവസി പോളിസി പുതുക്കിയ അപ്​ഡേറ്റ്​ നൽകിയാണ്​ ഷവോമി ആരോപണങ്ങളെ നേരിട്ടത്​. തങ്ങളുടെ ഉപയോക്​താക്കൾക്ക്​ ഏത്​ ബ്രൗസർ ആപ്പുകളും ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കാമെന്നും ആപ്പ്​ നിരോധിച്ചത്​ ഫോണി​െൻറ പ്രകടനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നുമാണ്​ കമ്പനിയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomichinese apptiktok banmi browser
Next Story