സാേങ്കതികവിദ്യക്ക് വികാസം വരുന്നതിനനുസരിച്ച് സ്ക്രീനുകളോടുള്ള മനുഷ്യരുടെ അഭിനിവേഷം പതിന്മടങ്ങ് വർധിച്ചു. വായനയും എഴുത്തുമെല്ലാം പുസ്തകങ്ങളിൽനിന്നും സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലേക്കും മാറുന്നു. ഡിജിറ്റൽ വാനയും പഠനവും കോവിഡ് കാലത്ത് ഒഴിച്ചുകൂടാനാകാത്തതുമായി. അതിനോടൊപ്പം തിയറ്ററിലെയും ടി.വിയിലെയും സനിമകളും മറ്റ് വിനോദങ്ങളും ചെറുസ്ക്രീനുകളിലേക്ക് ചേക്കേറി. സ്ക്രീനുകളിൽനിന്ന് കണ്ണെടുക്കാൻ സമയമില്ലാത്തത്രയും നാം ചുരുങ്ങിപ്പോകുന്ന അവസ്ഥയിലായി.
സ്മാർട്ട്ഫോണും ടാബ്ലെറ്റും ഡിജിറ്റൽ പഠനവും വിനോദവുമെല്ലാം നമുക്കൊരു യാഥാർഥ്യമാണ്. എന്നാൽ, 1947ൽ അതൊരു സങ്കൽപ്പമോ ഭാവനയോ മാത്രമായിരിക്കും എന്ന് ചിന്തിക്കുന്നവരാകും കൂടുതലും. ഒരു വിരുതൻ 21ാം നൂറ്റാണ്ടിനെകുറിച്ചും അപ്പോൾ ജീവിക്കുന്ന മനുഷ്യരെ കുറിച്ചും 1947ൽ തന്നെ പ്രവചനം നടത്തി. അതിൽ അയാൾ പൂർണമായും വിജയിക്കുകയും ചെയ്തു.
ഒരു ഫ്രഞ്ച് ടൈം ട്രാവലർ
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ക്ലിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്നുണ്ട്. 1947ൽ ചിത്രീകരിച്ച ഫ്രഞ്ച് സിനിമയിലെ ഒരുഭാഗമാണത്. അതിൽ ചിത്രീകരിച്ചിരിക്കുന്നതാകെട്ട ഡിജിറ്റൽ സ്ക്രീനുകളോടുള്ള മനുഷ്യരുടെ ആസക്തിയും. ഫോൺ പോലും അതിെൻറ പൂർണതയിൽ എത്താത്ത കാലമാണതെന്ന് ഒാർക്കണം.
ടാരിഖ് ക്രിം എന്നയാളാണ് നാല് മിനിറ്റ് മാത്രമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. സയൻസ് ഫിക്ഷൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ റെനെ ബാർജാവേലിെൻറ (René Barjavel) ലേഖനം അടിസ്ഥാനമാക്കിയെടുത്ത ‘ടെലിവിഷൻ, െഎ ഒാഫ് ടുമോറോ’ (Télévision: Oeil de Demain) എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്.
‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിെൻറ ഭാവി പ്രവചിക്കാൻ ബർജാവേലിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിെൻറ പ്രവചനം ശരിയാണ്’ -ടാരിഖ് ട്വിറ്ററിൽ കുറിച്ചു.
‘സയൻസ് ഫിക്ഷനിലെ ഏറ്റവും കൃത്യവും ഞെട്ടിക്കുന്നതുമായ പ്രവചനമാണിത്. വളരെ അപൂർവമായേ ഇത് സംഭവിക്കാറുള്ളൂ. ഇത് ഞാൻ ഇതുവരെ കാണാതിരുന്നതിൽ അദ്ഭുതപ്പെടുന്നു’ - പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനായ വില്യം ഗിബ്സൺ ക്ലിപ് പങ്കുവെച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
21ാം നൂറ്റാണ്ടാണ് വിഡിയോയിലൂടെ കാണിച്ചുതരുന്നത്. എന്നാൽ, 20ാം നൂറ്റാണ്ടിൽ റിലീസായ ചിത്രമാണത്. ഡിജിറ്റൽ സ്ക്രീനിനോടും അതിലൂടെ ദൃശ്യമാകുന്ന ഉള്ളടക്കങ്ങളോടും ആധുനിക മനുഷ്യനുള്ള അളവറ്റ ആസക്തിയും അതുകാരണം സംഭവിക്കുന്ന കാര്യങ്ങളുമൊക്കെ ക്ലിപ്പിൽ ദൃശ്യമാകുേമ്പാൾ കണ്ണുതള്ളിയിരിക്കേണ്ടിവരും.
This is one extraordinarily accurate prediction in a work of science fiction. This seldom ever happens. I’m amazed that I hadn’t seen it before today. https://t.co/Zbwe0xKn0E
— William Gibson (@GreatDismal) June 29, 2020
ടി.വിയിൽ തുടങ്ങി സ്മാർട്ട്ഫോൺ വരെ സിനിമയിൽ കാണിച്ചുതരുന്നുണ്ട്. ആളുകൾ കൈയിൽ ഫോൺ പോലുള്ള ഒരു ഉപകരണവുമായി തെരുവിലൂടെ നടന്നുപോകുന്ന രംഗവുമുണ്ട്. ആ ഉപകരണത്തിലുള്ള സ്ക്രീനിൽ ദൃശ്യമാകുന്ന രംഗങ്ങൾ ആസ്വദിച്ച് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് എല്ലാവരുടേയും നടത്തം.
സ്ക്രീനിലേക്ക് മാത്രം നോക്കി നടക്കുന്നതിനാൽ ചിലർ തമ്മിൽ കൂട്ടിമുട്ടുന്നതും വാഹനങ്ങൾക്ക് മുമ്പിൽ പെടുന്നതും ചിത്രീകരിച്ചിട്ടുണ്ട്. കാറോടിച്ച് പോകുന്നവർ സ്ക്രീനിൽ തെളിയുന്ന പ്രണയരംഗങ്ങൾ ആസ്വദിക്കുന്നതും അത് അപകടത്തിലേക്ക് നയിക്കുന്നതുമെല്ലാം 1947ൽ പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെട്ടുവെന്നത് വാപൊളിച്ചിരുന്ന് കാണേണ്ടി വരും.
ഇത് 21ാം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളാണെന്ന് പറഞ്ഞറിയേണ്ട ആവശ്യമില്ലല്ലോ. 70 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച സിനിമയിൽ നമ്മൾ ഒാരോരുത്തരുമാണ് കഥാപാത്രങ്ങൾ. ഫ്രഞ്ച് മാധ്യമപ്രവർത്തകെൻറ ദീർഘവീക്ഷണത്തെ വാതോരാതെയാണ് നെറ്റിസൺസ് പ്രശംസിക്കുന്നത്.
കഴിഞ്ഞ ദിവസം ജപ്പാനിൽനിന്ന് പുറത്തുവന്ന ഒരു വാർത്തയുണ്ട്, ഫോൺ നോക്കിക്കൊണ്ട് ജപ്പാനിലെ യമോേട്ടാ എന്ന നഗരത്തിലൂടെ നടക്കുന്നത് നിരോധിച്ചു. ഫോൺ ഉപയോഗിക്കണമെങ്കിൽ നടത്തം നിർത്തി ആളുകൾക്ക് ശല്യമില്ലാത്തിടത്തേക്ക് മാറിനിൽക്കണമെന്നും അധികൃതർ ചട്ടംകെട്ടി.
ഡിജിറ്റൽ സ്ക്രീനിനോടുള്ള ആസക്തി അപകടത്തലേക്ക് നയിക്കുന്നത് തടയാനും ആളുകളെ പുറംലോകവുമായി കൂടുതൽ ബന്ധിപ്പിക്കാനുമാണ് ജപ്പാൻ ഇത്തരത്തിലെ നിയമം നടപ്പിലാക്കിയത്. 1947ൽ റെനെ ബാർജാവേൽ നമ്മോട് പറയാനുദ്ദേശിച്ചതും ഇത്രയേ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.