വാഷിങ്ടൺ: ലോകത്തിെൻറ മനസ്സ് കീഴടക്കി ആകാശങ്ങളെ വിസ്മയിപ്പിച്ച് ചരിത്രത്തിലേക്കു മടങ്ങിയ ബ്രിട്ടീഷ് കോൺകോഡ് വിമാനങ്ങൾക്കുശേഷം പുതിയ സൂപ്പർസോണിക് വിമാനം വരുന്നു. ഡെൻവർ ആസ്ഥാനമായ സ്റ്റാർട്ടപ് സംരംഭമായ ബൂം സൂപ്പർസോണിക്കാണ് ‘ഒാവർച്വർ’ എന്ന പേരിൽ പുതിയ ശബ്ദാതിവേഗ വിമാനം പ്രഖ്യാപിച്ചത്.
അടുത്ത വർഷം പരീക്ഷണപ്പറക്കലിന് സജ്ജമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2003ൽ അവസാനമായി പറന്ന കോൺകോഡിനുശേഷം സൂപ്പർസോണിക് വിമാനങ്ങൾ വ്യവസായികമായി നിർമിക്കപ്പെട്ടിട്ടില്ല. നീണ്ട ഇടവേളക്കുശേഷം സൂപ്പർസോണിക് യാത്രയുടെ തിരിച്ചുവരവാകുമെന്ന് ബൂം കമ്പനി സി.ഇ.ഒ െബ്ലയിക് സ്കോൾ പറയുന്നു.
അതിവേഗ സഞ്ചാരം വഴി കൂടുതൽ പേരെ എളുപ്പം ലക്ഷ്യത്തിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.