600 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്​ഡ്​ പ്ലാനുമായി ബി.എസ്​.എൻ.എൽ

ചെന്നൈ: പുതിയ ദീർഘകാല പ്രീപെയ്​ഡ പ്ലാനുമായി ബി.എസ്​.എൻ.എൽ. 2399 രൂപയുടെ പുതിയ പ്ലാനി​​​െൻറ വാലിഡിറ്റി 600 ദിവസമാണ്​. പ്ലാനിലൂടെ ദിവസവും 250 മിനിറ്റ്​ പരിധിയുള്ള വോയ്​സ്​ കോളും 100 എസ്​.എം.എസും​ 60 ദിവസത്തേക്ക്​ ലഭിക്കും. ബി.എസ്​.എൻ.എൽ ചെന്നൈ ട്വിറ്ററിലൂടെയാണ്​ പുതിയ പ്ലാൻ പ്രഖ്യാപിച്ചത്​. 

അതേസമയം, കൂടെ ഇൻറർനെറ്റ്​ ഡാറ്റ ഉപയോഗിക്കാനാവുന്ന വിധത്തിൽ പുതിയ പ്ലാനി​​​െൻറ കോംബോ വേർഷൻ ബി.എസ്​.എൻ.എൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്തമാൻ നികോബാർ ദ്വീപുകൾ, ജമ്മു-കശ്​മീർ ഒഴിച്ച്​ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇൗ ഒാഫർ ലഭ്യമാകും. 

ബി.എസ്​.എൻ.എൽ 365 രൂപയുടെ ദീർഘകാല പ്ലാൻ ഇൗയടുത്താണ്​ അവതരിപ്പിച്ചത്​. ഒരുവർഷത്തേക്ക്​ വാലിഡിറ്റി നൽകുന്ന ഇൗ ഒാഫർ 60 ദിവസത്തേക്കാണ്​ കാളിങ്​-ഇൻർനെറ്റ്​ ഒാഫറുകൾ നൽകുന്നത്​. ദിവസവും 2 ജിബി നെറ്റും 250 മിനിറ്റ്​ വോയ്​സ്​ കോളുമാണ്​ ഇൗ പ്ലാനിലുള്ളത്​.
 

Tags:    
News Summary - BSNL Announces New Prepaid Plan Worth Rs 2,399

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.