സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും ‘കൊറോണ വൈറസ്’ കൈയടക്കിയേക്കാം. കൊറോ ണ വൈറസിനെക്കുറിച്ചുള്ള അറിവും സുരക്ഷാനിര്‍ദേശങ്ങളുമാണെന്ന വ്യാജേന മാല്‍വെയറുകളും കടത്തിവിടാന്‍ സൈബര്‍ കുറ്റവാളികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇ-മെയില്‍ അക്കൗണ്ടും ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വിവരം ചോര്‍ത്താന്‍ കൊറോണ പേടിയെ ഹാക്കര്‍മാര്‍ മറയാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയുടെ അയല്‍രാജ്യമായ ജപ്പാന്‍ ആണ് ആദ്യം സൈബര്‍ ആക്രമണത്തിനിരയായത്. ഹോങ്കോങ്ങിലും മാല്‍വെയര്‍ നാശംവിതച്ചുകഴിഞ്ഞു. ഇമോട്ടെറ്റ് (Emotet) എന്ന ട്രോജന്‍ മാല്‍വെയറിനെയാണ് കൊറോണയുടെ മറവില്‍ ഹാക്കര്‍മാര്‍ അയച്ചിരിക്കുന്നതെന്ന് ഐ.ബി.എം എക്സ് -ഫോഴ്സ്, കാസ്പര്‍സ്കി എന്നിവയിലെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.
2014ല്‍ കണ്ടത്തെിയ അതിവിനാശകാരിയായ മാല്‍വെയറാണ് ഇമോട്ടെറ്റ്. വേര്‍ഡ് ഡോക്യുമെന്‍റ്്, എം.പി ത്രീ ഫയല്‍, പി.ഡി.എഫ് എന്നിവയുടെ രൂപത്തിലാണ് വരിക. നിങ്ങളുടെ തൊട്ടടുത്തുതന്നെ കൊറോണ വൈറസ് ബാധ കണ്ടത്തെിയെന്നും അയച്ച ഫയല്‍ തുറക്കാനുമാണ് നിര്‍ദേശമുണ്ടാകുക.
അതനുസരിച്ച് തുറന്നാല്‍ കംപ്യൂട്ടറുകളിലെ ഡാറ്റ നശിപ്പിക്കാനും പകര്‍ത്താനും മോഡിഫൈ ചെയ്യനും ഇവക്ക് കഴിയും. ഗൂഗിളും ഫേസ്ബുക്കും സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടികളെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.