ഫ്ലിപ്കാർട്ടും ആമസോണുമടക്കമുള്ള ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിെൻറ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് ഇവയുടെ ഉപയോഗം പതിവിലും അധികമായി വളരുകയും ചെയ്തു. ഇൗ സാഹചര്യം മുതലെടുത്ത് ചില വിരുതൻമാർ ഇന്ത്യക്കാരെ പറ്റിക്കാനും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാജ ഫ്ലിപ്കാർട്ടും ആമസോണും പരസ്യങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്.
4,999 രൂപക്ക് െഎഫോൺ, 2,999 രൂപക്ക് സാംസങ് ഫോണുകൾ എന്നിവ പരസ്യം ചെയ്തുകൊണ്ടുള്ള ചിത്രങ്ങളടക്കം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തിൽ പ്രശസ്ത നടൻ അമിതാബ് ബച്ചെൻറ ചിത്രവും നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിെൻറ യഥാർഥ വെബ് യു.ആർ.എല്ലിന് പകരം WWW.filpkart1.com എന്ന രീതിയിലുള്ള വ്യാജ വെബ് സൈറ്റ് അഡ്രസുകളാണ് പറ്റിക്കൽ പരിപാടിക്ക് നൽകുന്നത്. ഒറ്റനോട്ടത്തിൽ ഫ്ലിപ്കാർട്ട് വെബ്സൈറ്റ് എന്ന് തോന്നും. സൈറ്റ് തുറന്നാൽ ഫ്ലിപ്കാർട്ടിന് സമാനമായ യൂസർ ഇൻറർഫേസുമായിരിക്കും.
എന്നാൽ കുറഞ്ഞ വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ക്ലിക് ചെയ്ത് ഒാർഡർ ചെയ്യുന്നതോടെ അപകടം സംഭവിച്ച് തുടങ്ങും. നൽകിയ പണം മുഴുവൻ പോവുകയും ചിലപ്പോൾ അക്കൗണ്ടിലുള്ള പണം മുഴുവൻ നഷ്ടപ്പെടുന്നതിന് വരെ കാരണമായേക്കും. ഇത്തരം സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തുകയായിരുന്നു.
വ്യാജൻമാരുടെ ഒാഫർ പെരുമഴ പലർക്കും ഫോണുകളിൽ മെസ്സേജുകളായും ഇ-മെയിലുകളായുമാണ് ലഭിക്കുന്നത്. സ്വകാര്യ നമ്പറിലും മെയിൽ െഎഡിയിലും വരുന്ന സന്ദേശങ്ങളായതിനാൽ വിശ്വാസത്തിലെടുക്കും എന്നത് ഹാക്കർമാർക്ക് ഗുണം ചെയ്യുന്നു.
ഇതുപോലുള്ള സ്കാമിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന വമ്പൻ ഒാഫറുകൾ വെച്ചുകൊണ്ടുള്ള പരസ്യങ്ങളിൽ ക്ലിക് ചെയ്യാതിരിക്കുക എന്നുള്ളതാണ്. ഏറ്റവും കുറഞ്ഞത് നാം കയറുന്ന ഷോപ്പിങ് സൈറ്റുകളുടെ യു.ആർ.എല്ലിെൻറ അക്ഷരങ്ങൾ യഥാർഥ സൈറ്റുമായി സാമ്യമുണ്ട് എന്ന് ഉറപ്പുവരുത്തുക. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒൗദ്യോഗിക ആപ്പുകളിൽ നിന്ന് മാത്രം ലോഗിൻ ചെയ്യുക, സ്വകാര്യ വിവരങ്ങൾ ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.