സ്മാർട്ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഉപകാരപ്രദമാണെന്ന് എല്ലാവർക്കുമറിയാം. ടെക്നോളജിയുടെ വളർച്ചയോടെ കയ്യിലൊതുങ്ങുന്ന കംപ്യൂട്ടറായി രൂപാന്തരം പ്രാപിച്ച സ്മാർട്ട്ഫോണുകൾ ഇപ്പോൾ മനുഷ്യരെ അപകടത്തിലേക്ക് നയിക്കുന്ന ഉപകരണം കൂടിയായി മാറിയിട്ടുണ്ട്. വാഹനമോടിക്കുേമ്പാഴും നടക്കുേമ്പാഴും ഫോൺ ഉപയോഗിക്കുന്നത് മരണത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയാണ്. ഇന്ത്യയടക്കമുള്ള പല ലോകരാജ്യങ്ങളും വാഹനമോടിക്കുേമ്പാൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
എന്നാൽ, ജപ്പാനിലെ യമോേട്ടാ എന്ന നഗരം നടക്കുേമ്പാൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതും വിലക്കിയിരിക്കുകയാണ്. അത്തരത്തിലൊരു വിലക്ക് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരം കൂടിയാണ് യമോേട്ടാ എന്ന റെക്കോർഡുമുണ്ട്. 2.34 ലക്ഷമാണ് യമോേട്ടായിലെ ജനസംഖ്യ. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിെൻറ അധികൃതർ ഒരു ഒാർഡിനൻസ് പുറപ്പെടുവിച്ചു. നഗരവാസികൾ പൊതുഇടങ്ങളായ റോഡിലൂടെയും പാർക്കിലൂടെയും മറ്റും നടക്കുേമ്പാൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നു.
യമോേട്ടായിലെ രണ്ട് പ്രധാന ഹോട്സ്പോട്ടുകളിൽ സംഘടിപ്പിച്ച പഠനത്തിന് ശേഷമാണ് വിലക്കാനുള്ള തീരുമാനം അധികൃതർ സ്വീകരിച്ചത്. 6000 ത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരിൽ എത്രപേർ നഗരത്തിലൂടെ നടക്കുേമ്പാൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. ഏകദേശം 720 പേർ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നതായി കണ്ടെത്തി. വൈകാതെ ഒാർഡിനൻസും പുറത്തിറക്കി. ഇൗ മാസം 15 മുതൽ നിയമം നടപ്പിലാക്കാനാണ് തീരുമാനം.
ഫോൺ അത്യാവശ്യമായി ഉപയോഗിണ്ടേവർക്ക് നടത്തം നിർത്തി, അനുയോജ്യമായ സ്ഥലം കണ്ടെത്തി എത്രനേരം വേണമെങ്കിലും ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷയൊന്നും പ്രഖ്യാപിച്ചിട്ടില്ല. പൊതുഇടങ്ങളിലൂടെ നടക്കുേമ്പാൾ അവരവരുടെ ചുറ്റുപാടുകളെ കുറിച്ച് മറക്കുന്നത് തടയാനാണ് പുതിയ നിയമംകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നതെന്ന് യമോേട്ടാ നഗര അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.