വാഷിങ്ടൺ: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വാവേയ്ക്കെതിരെ മോഷണകുറ്റവുമായി യു.എസ്. അമേരിക്കൻ കമ് പനികളുടെ വ്യാപാര രഹസ്യങ്ങൾ വാവേയ് ചോർത്തിയെന്ന് ആരോപിച്ചാണ് കേസ്. വാവേയുമായി കരാറുള്ള യു.എസ് ടെക്നോളജി കമ്പനികളുടെ വ്യാപാര രഹസ്യങ്ങളായ സോഴ്സ് േകാഡ്, റോബോട്ട് ടെക്നോളജി എന്നിവ ചൈനീസ് ടെക് ഭീമൻ ചോർത്തിയിട്ടുണ്ടെന്നാണ് ആരോപണം.
എന്നാൽ, വാവേയ് ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്കൻ കമ്പനികളുടെ വ്യാപാരം പിടിച്ചെടുത്തതിനാലാണ് അകാരണമായി പ്രതികാര നടപടി സ്വീകരിച്ചതെന്ന് വാവേയ് പ്രതികരിച്ചു.
വാവേയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻഷു കാനഡയിൽ ഇപ്പോഴും തടങ്കലിലാണ്. വാൻഷുവിനെ അമേരിക്കക്ക് കൈമാറാനുള്ള കാനഡയുടെ നീക്കത്തിനെതിരെ ഇപ്പോഴും നിയമപോരാട്ടം നടക്കുകയാണ്. യു.എസ് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാൻഷുവിനെതിരെ കേസ്. എന്നാൽ, ആരോപണങ്ങൾ അവർ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.