pubg.jpg

പാകിസ്താനിൽ താൽക്കാലികമായി പബ്ജി നിരോധിച്ചു

ഇസ്ലാമാബാദ്: ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി (പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട്) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ മാനസിക,ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പബ്ജി ഗെയിമിനുള്ള ഇന്‍റര്‍നെറ്റ് ആക്‌സസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന്   പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

പബ്ജിയിലെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തിന്‍റെ പേരില്‍ കഴിഞ്ഞ മാസം ലാഹോറില്‍ 16 കാരന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ലാഹോര്‍ പൊലീസ് ശുപാര്‍ശ ചെയ്തിരുന്നതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പബ്ജിയെക്കുറിച്ചുള്ള പരാതികള്‍ കേട്ട ലാഹോര്‍ ഹൈകോര്‍ട്ട് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം ഒന്‍പതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്. പാകിസ്താന്‍റെ തീരുമാനം ഗെയിം കളിക്കാർക്ക് നിരാശ നൽകിയെങ്കിലും രക്ഷിതാക്കൾ സ്വാഗതം ചെയ്തു.

Tags:    
News Summary - Pakistan Bans PUBG -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.