18 മാസത്തെ കാത്തിരിപ്പ്​; ഒടുവിൽ പോക്കോ എക്​സ്​ 2 എത്തി

18 മാസത്തെ കാത്തിരിപ്പിനൊടുവിൽ ​ പോക്കോ അവരുടെ രണ്ടാമത്തെ ഫോൺ വിപണിയിലെത്തിച്ചു. ​പോക്കോ സ്വതന്ത്ര ബ്ര ാൻഡ്​ ആയതിന്​ ശേഷം പുറത്തിറക്കുന്ന ആദ്യ ഫോണാണ്​ എക്​സ്​ 2. സ്​നാപ്​​ഡ്രാഗണി​​​െൻറ ഗെയിമിങ്​ പ്രൊസസറുമായെത് തുന്ന എക്​സ്​ 2 മറ്റ്​ ഫോണുകൾക്കൊപ്പം ഷവോമിയുടെ മോഡലുകൾക്ക്​ വെല്ലുവിളിയാണ്​. ചൈനീസ്​ മാർക്കറ്റിലെത്തിയ കെ.30യാണ്​ ഇന്ത്യയിൽ എക്​സ്​ 2 ആയി വിപണിയിലെത്തുന്നത്​.

സ്​നാപ്​ഡ്രാഗണി​​​െൻറ 730 ജി പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. 6.7 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ എൽ.സി.ഡി പഞ്ച്​ ഹോൾ ഡിസ്​പ്ലേയാണ്​. 2400x1080 ആണ്​ പിക്​സൽ റെസലൂഷൻ. ഫോണി​​​െൻറ വില കുറക്കുന്നതി​​​െൻറ ഭാഗമായാണ്​ പോക്കോ ഡിസ്​പ്ലേയിൽ വിട്ടുവീഴ്​ച ചെയ്​തതെന്നാണ്​ സൂചന. അതേസമയം, റിഫ്രഷ്​റേറ്റിൽ എക്​സ്​ 2​​​െൻറ ഡിസ്​പ്ലേ മൊബൈൽ പ്രേമികളെ ​ഞെട്ടിക്കും. റോഗ്​ഫോൺ 2​​​െൻറ അതേ റിഫ്രഷ്​ റേറ്റാണ്​ എക്​സ്​ 2നും ഉള്ളത്​.

നാല്​ കാമറകളാണ്​ ഫോണി​ന്​ പിന്നിൽ പോക്കോ നൽകിയിരിക്കുന്നത്​. 64 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ. അഞ്ച്​ മെഗാപിക്​സൽ മാക്രോ ലെൻസും 2 മെഗാപിക്​സൽ ഡെപ്​ത്​ സെൻസറും 8 മെഗാപിക്​സൽ സെൻസറും ​ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. സെൽഫിക്കായി 20,2 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 27w ഫാസ്​റ്റ്​ചാർജ്​ സിസ്​റ്റത്തെ ഫോൺ പിന്തുണക്കും. 4500 എം.എ.എച്ചാണ്​ ബാറ്ററി.

​ഫോണി​​​െൻറ 6 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന്​ 15,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന്​ 16,999 രൂപയും 8 ജി.ബി റാം 256 ജി.ബി മോഡലിന്​ 19,999 രൂപയുമാണ്​ വില. ഫെബ്രുവരി 11നാണ്​ ഫ്ലിപ്​കാർട്ട്​ വഴി ഫോണി​​​െൻറ ആദ്യ വിൽപന.

Tags:    
News Summary - Poco X2 Launched in India at Rs 15,999-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.