യുവാവ്​ പബ്​ജി കളിച്ച്​ നഷ്​ടപ്പെടുത്തിയത്​ രണ്ട്​ ലക്ഷം; പണം മുത്തച്ഛ​െൻറ പെൻഷൻ അക്കൗണ്ടിൽനിന്ന്​

അമൃത്​സർ: പബ്​ജി മൊബൈൽ എന്ന ഗെയിം കാരണം സമീപകാലത്തായി രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ ഞെട്ടിക്കുന്ന സംഭവങ്ങളാണ്​. മണിക്കൂറുകളോളം പബ്​ജി കളിച്ചതിനെ തുടർന്ന് വിദ്യാർഥിക്ക്​​ മസ്​തിഷ്​ക മരണം സംഭവിച്ചതും​ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന്​ വീട്​ വിട്ടിറങ്ങിയതുമൊക്കെ ഉദാഹരണങ്ങൾ മാത്രം. പഞ്ചാബിൽ ഒരു കൗമാരക്കാരൻ മുത്തച്ഛ​​​െൻറ പെൻഷൻ അക്കൗണ്ട്​ ഉപയോഗിച്ച്​ ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലൂടെ നഷ്​ടപ്പെടുത്തിയത്​ രണ്ട്​ ലക്ഷം രൂപയാണ്​. മൊഹാലിയിലുള്ള 15 വയസുകാരനാണ്​ പെൻഷൻ അക്കൗണ്ടിൽ നിന്നും പണമെടുത്ത്​ ഗെയിമിലേക്കുള്ള പാസുകളും ആയുധങ്ങളും വാങ്ങാൻ ചെലവാക്കിയത്​. 

കഴിഞ്ഞ ജനുവരിയിൽ പബ്​ജി കളിക്കാൻ തുടങ്ങിയ വിദ്യാർഥി ആറ്​ മാസങ്ങൾ കൊണ്ടാണ്​ രണ്ട്​ ലക്ഷം രൂപ ചെലവഴിച്ചത്​. ഗെയിമിനകത്തുള്ള കറൻസിയായ യു.സി വാങ്ങാനായി പേടിഎം ആപ്പാണ്​ യുവാവ്​ ഉപയോഗിച്ചതത്രേ. മുത്തച്ഛ​​​െൻറ പേരിൽ തുടങ്ങിയ പേടിഎം അക്കൗണ്ട്​ വഴി നിരന്തരം പണം പിൻവലിച്ചത്​ രക്ഷിതാക്കൾ കണ്ടെത്തുകയായിരുന്നു. 

സ്​കൂളിൽ ഒപ്പം പഠിക്കുന്ന സീനിയർ വിദ്യാർഥിയാണ്​ ഏല്ലാത്തി​േൻറയും സൂത്രധാരനെന്ന്​ യുവാവ്​ സമ്മതിച്ചിട്ടുണ്ട്​. കുറച്ചധികം പണം സീനിയറിനും അയച്ചുകൊടുത്തിരുന്നെന്നും അവൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എന്തായാലും 15കാര​​​െൻറ കുടുംബം സീനിയർ വിദ്യാർഥിക്കെതിരെ പരാതികൊടുത്തിട്ടുണ്ട്​​.  

പബ്​ജിയിൽ നടത്തിയ ഇടപാടുകളിലൂടെ 17കാരൻ രക്ഷിതാക്കളുടെ​ 16 ലക്ഷം രൂപ നഷ്​ടപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ്​ ഏവരെയും ഞെട്ടിച്ചുകൊണ്ട്​ പുറത്തുവന്നത്​. പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17കാരനായിരുന്നു ഒരു മാസത്തിനിടെ നടത്തിയ ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലൂടെ​ ഇത്രയും തുക നഷ്​ടമാക്കിയത്​. ഗെയിമി​​​െൻറ പാസുകളും മറ്റ്​ ആയുധങ്ങളുമടക്കമുള്ള​ വിവിധ സാധനങ്ങൾ പണം മുടക്കി വാങ്ങുകയായിരുന്നു​​.

Tags:    
News Summary - pubg Punjab Teen Spent Rs. 2 Lakh from Grandfathers Pension Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.