5ജി സ്പെക്ട്രത്തിൻെറ ലേലനടപടികൾ തുടങ്ങിയില്ലെങ്കിലും ഇന്ത്യൻ മൊബൈൽ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ 5ജി സ്മാർട്ട്ഫോണുകളെത്തി. റിയൽമിയും ഐക്യുവുമാണ് ഇന്ത്യൻ മണ്ണിലേക്ക് 5ജി എത്തിച്ചിരിക്കുന്ന ത്. സ്നാപ്ഡ്രാഗണിൻെറ ഏറ്റവും പുതിയ പ്രൊസസറിൻെറ കരുത്തിലാണ് ഇരു ഫോണുകളും ഇന്ത്യയിലെത്തിയിരിക്കുന്നത് .
റിയൽമി എക്സ് 50 പ്രോ
6.44 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് സാംസങ് സൂപ്പർ അമലോഡഡ് ഡിസ്പ്ലേയുമായിട്ടാണ് റിയൽമി എക്സ് 50 പ്രോ വിപണിയിലെത്തുന്നത്. സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 6,8,12 ജി.ബി റാം, 128 ജി.ബി, 526 ജി.ബി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ.
64 മെഗാപിക്സലിേൻറതാണ് പ്രധാന കാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 2 മെഗാപിക്സലിൻെറ പോട്രെയിറ്റ് ലെൻസുമുള്ള ഉപകാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 32,8 മെഗാപിക്സലിൻെറ ഇരട്ട കാമറകളാണ് മുൻവശത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള മോഡലിന് 37,999 രൂപയും 8 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള മോഡലിന് 39,999 രൂപയും 12 ജി.ബി റാമും 256 ജി.ബി മെമ്മറിയുമുള്ള മോഡലിന് 44,999 രൂപയുമാണ് വില.
ഐക്യു 3
സ്നാപ്ഡ്രാഗൺ 865 പ്രൊസസർ കരുത്ത് പകരുന്ന ഫോണാണ് ഐക്യു 3യും. 6.44 ഇഞ്ച് സൂപ്പർ അമലോഡഡ് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. നാല് കാമറകൾ പിന്നിൽ നൽകിയിരിക്കുന്നു. 48 മെഗാപിക്സലിേൻറതാണ് പ്രധാന കാമറ, 13 മെഗാപ ിക്സലിൻെറ ടെലിഫോട്ടോ ലെൻസോട് കൂടിയതാണ് രണ്ടാമത്തെ കാമറ, 13 മെഗാപിക്സലിൻെറ അൾട്രാ വൈഡ് ആംഗിൾ കാമറയും 2 മെഗാപിക്സലിൻെറ ഡെപ്ത് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 16 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. ഫോണിൻെറ 8/128 ജി.ബി വേരിയൻറിന് 36,990 രൂപയും 8/256 ജി.ബി-39,900, 12/256 ജി.ബിക്ക് 44,990 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.