ഷവോമിയിയുടെ റെഡ്മി ബ്രാൻഡ് ഇന്ത്യയിൽ പ്രശസ്തയാർജിച്ചത് സ്മാർട്ട്ഫോണുകളിലൂടെയാണ്. എന്നാൽ, കളംമാറ് റത്തിന് ഷവോമി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചൈനയിൽ റെഡ്മി ബ്രാൻഡിൽ പുറത്തിറക് കിയ ലാപ്ടോപ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച റെഡ്മി നോട്ട്ബുക്ക് പുറത്തിറങ്ങുെമന്നാണ് റിപ്പോർട്ടുകൾ.
Redmi's new category launch on 11th Feb, 12 Noon! #MorePowerToRedmi
— Redmi India (@RedmiIndia) February 9, 2020
Any guesses? Let us know in the comments.
Get notified: https://t.co/Bf04XZbz4E pic.twitter.com/llQjEvTiMq
പുതിയ ഉൽപന്നം ഇന്ത്യയിൽ പുറത്തിറക്കുന്നുവെന്ന മുഖവുരയോടെ ഷവോമി ട്വിറ്ററിൽ ഷെയർ ചെയ്ത ടീസർ വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. വീഡിയോയിലെ ഷവോമി ഉൽപന്നം ലാപ്ടോപ്പാണെന്നാണ് ടെക് വിദഗ്ധരുടെ നിഗമനം.
എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലാണ് ഷവോമിയുടെ പുതിയ ലാപ്ടോപ്പുകൾ വിപണിയിലെത്തുന്നത്. നേരത്തെ തന്നെ പുതിയ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഷവോമി സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.