ലോക്ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ചത്. ഗ്രൂപ്പ് വിഡിയോ കോളിൽ എട്ട് പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ് സ്റ്റിക്കറും ക്യൂആർ കോഡ് കോൺടാക്ട് ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം. എന്നാൽ പുതുതായി വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്.
യൂസേഴ്സിന് ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരുന്നു വാട്സ്ആപ്പിൽ സന്ദേശങ്ങൾ കുമിഞ്ഞ് കൂടുന്നത്. അത്യാവശ്യക്കാരിൽ നിന്നുമുള്ള മെസ്സേജുകൾക്കായി കാത്തിരിക്കുന്നവരെ ചിലപ്പോൾ നോട്ടിഫിക്കേഷൻ ഞെട്ടിയുണർത്തുക അനാവശ്യമായ ഗുഡ് മോർണിങ് സന്ദേശത്തോടെയായിരിക്കും. ഇതിന് അറുതി വരുത്താൻ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറായിരുന്നു ‘മ്യൂട്ട് നോട്ടിഫിക്കേഷൻ’.
അനാവശ്യമായി വരുന്ന സന്ദേശങ്ങൾ നിശബ്ദമാക്കാൻ കഴിയുന്ന മ്യൂട്ട് സംവിധാനം നേരത്തെ തന്നെ അപ്ഡേറ്റിലൂടെ നൽകിയിട്ടുണ്ട്. എട്ട് മണിക്കൂർ നേരത്തേക്കും ഒരാഴ്ച്ചത്തേക്കും ഒരു വർഷത്തേക്കുമാണ് ഗ്രൂപ്പുകളും സ്വകാര്യ ചാറ്റുകളും മ്യൂട്ട് ചെയ്യാനുള്ള സൗകര്യമുള്ളത്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ എന്നെന്നേക്കുമായി ചാറ്റുകളുടെ നോട്ടിഫിക്കേഷൻ നിശബ്ദമാക്കാൻ കഴിയും. ഒരു വർഷം എന്നതിന് പകരമായി ‘Always’ എന്ന് നൽകിയാണ് വാട്സ്ആപ്പ് മ്യൂട്ട് സെക്ഷനെ പരിഷ്കരിച്ചിരിക്കുന്നത്. ആപ്പിന് വൈകാതെ നൽകുന്ന അപ്ഡേറ്റിൽ ഒാൾവൈസ് മ്യൂട്ട് ഫീച്ചറും നൽകിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.