ഷവോമി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എം.ഐ 10 സീരിസ് പുറത്തിറങ്ങുന്നു. ഫെബ്രുവരി 13ന് ഫോൺ പുറത്തിറക ്കുമെന്ന് ഷവോമി അറിയിച്ചു. ഓൺലൈനിലൂടെയായിരിക്കും പുതിയ ഫോൺ പുറത്തിറങ്ങുക.
കൊറോണ വൈറസ് ബാധയെ തുടർന് നാണ് ചൈനയിലെ ഔദ്യോഗിക ലോഞ്ചിങ് ഒഴിവാക്കിയത്. ചൈനക്ക് ശേഷം ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലും ഫോൺ പുറത്തിറക്കും. സാംസങ് പുറത്തിറക്കാനിരിക്കുന്ന എസ് 20ക്ക് എം.ഐ 10 സീരിസ് വെല്ലുവിളി ഉയർത്തുക.വൺപ്ലസ്, സാംസങ് എന്നിവയോട് കിടപിടിക്കുന്ന ഗെയിമിങ് അനുഭവമായിരിക്കും ഫോൺ നൽകുക. വൺ പ്ലസുമായും ഐഫോൺ 9നുമായി മൽസരക്കുന്നതിനായി ഇന്ത്യൻ വിപണിയിലും ഷവോമി ഫോൺ പുറത്തിറക്കിയേക്കും.
സ്നാപ്ഡ്രാഗൺ 865 പ്രൊസസറായിരിക്കും കരുത്ത് പകരുക. 5ജി നെറ്റ്വർക്കിനെ ഫോൺ പിന്തുണക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നോട്ട് 10ന് സമാനമായി 108 മെഗാപിക്സൽ കാമറയുമായിട്ടാണ് വിപണിയിലെത്തുക. ഉയർന്ന റിഫ്രഷ് റേറ്റായിരിക്കും ഡിസ്പ്ലേയുടെ പ്രധാന സവിശേഷത. കേർവ്ഡ് എഡ്ജ് ഡിസ്പ്ലേയും പഞ്ച്ഹോൾ കാമറയും ഷവോമി ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.