അഴിമതിക്കാരനെന്ന് ചാറ്റ് ജി.പി.ടി; തെറ്റായ ഉള്ളടക്കത്തിനെതിരെ കേസിനൊരുങ്ങി മേയർ

സിഡ്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി ആസ്ട്രേലിയൻ മേയർ. തന്നെ കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ച ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആസ്ട്രേലിയയിലെ ഹെപ്‌ബേൺ ഷയർ മേയറായ ബ്രയാൻ ഹുഡ് അറിയിച്ചു. കേസ് നൽകിയാൽ ചാറ്റ് ജി.പി.ടിക്കെതിരെയുള്ള ആദ്യ കേസായിരിക്കുമിത്.

കഴിഞ്ഞ നവംബറിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബ്രയാൻ ഹുഡ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടയാളാണെന്നാണ് ചാറ്റ് ജി.പി.ടി ഉള്ളടക്കത്തിൽ പറയുന്നത്. തന്നെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ തെറ്റായ ഉള്ളടക്കമാണിതെന്നും ചില ജനപ്രതിനിധികൾ പറഞ്ഞാണ് ഇത് ശ്രദ്ധയിൽപെട്ടതെന്നും ഹുഡ് പറഞ്ഞു.

ഉള്ളടക്കം സൃഷ്ടിച്ച ചാറ്റ് ജി.പി.ടിയുടെ ഉടമകളായ ഓപൺ എ.ഐക്ക് ഇക്കാര്യം കാണിച്ച് മാർച്ച് 21ന് കത്ത് നൽകിയിരുന്നു. പരാതിയിൽ തീർപ്പുണ്ടാകാത്ത പക്ഷം കമ്പനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മേയറുടെ അഭിഭാഷകൻ പറഞ്ഞു. ഉള്ളടക്ക പിശകുകൾ പരിഹരിക്കാൻ ഓപൺ എ.ഐക്ക് 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഓപൺ എ.ഐ ഇതിനോട് പ്രതികരിച്ചിട്ടില്ല

Tags:    
News Summary - Australian mayor readies world's first defamation lawsuit over ChatGPT content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.