മത്സരത്തിനിടെ ഹൃദയം നിലച്ച് മരണത്തോടു മുഖാമുഖം നിന്ന് ആശുപത്രിയിൽ കഴിയുന്ന അമേരിക്കൻ ഫുട്ബാൾ താരം ഡെമർ ഹാംലിന്റെ ആരോഗ്യ നിലയിൽ പുരോഗതി. താരം സ്വന്തമായി ശ്വസിച്ചുതുടങ്ങിയതായും കുടുംബത്തോടും സഹതാരങ്ങളോടും സംസാരിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മൈതാനത്ത് വീണ ശേഷം വെന്റിലേറ്ററിലായിരുന്ന താരം ഏറെ വൈകിയാണ് സ്വന്തമായി ശ്വാസമെടുത്തുതുടങ്ങിയത്.
എതിർടീമിലെ താരത്തിന്റെ ടാക്ലിങ്ങിലാണ് തിങ്കളാഴ്ച രാത്രി താരം ഹൃദയാഘാതം വന്ന് മൈതാനത്ത് വീണത്. മണിക്കൂറുകൾ കൃത്രിമ ശ്വാസോച്ഛാസത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ ഹാംലിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. വെള്ളിയാഴ്ചയോടെ സ്വന്തമായി ശ്വസിച്ചുതുടങ്ങിയതായി താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.