തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ പരാതിക്കാരൻ തിങ്കളാഴ്ച മൊഴിനൽകും. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മൊഴിനൽകാൻ ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നാർക്കോട്ടിക് സെൽ അസി. കമീഷണർ പരാതിക്കാരന് നോട്ടീസ് നൽകിയിരുന്നു. ഉപതെരഞ്ഞടുപ്പ് ഫലം വരുന്നതിനാലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം എത്താമെന്ന് പരാതിക്കാരൻ അറിയിച്ചിരുന്നു.
മതപരമായ വിഭാഗീയതയുണ്ടാക്കാൻ വാട്സ്ആപ് ഗ്രൂപ് തുടങ്ങിയതിൽ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സിറ്റി പൊലീസ് കമീഷണർക്ക് നിയമോപദേശം നൽകിയിരുന്നു. എന്നാൽ, രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമുള്ള വിചിത്ര വാദമാണ് പൊലീസിന്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.