ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യവ്യാപകം; കേന്ദ്രം മൗനം വെടിയണമെന്ന്​ കത്തോലിക്ക പുരോഹിതർ

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും കത്തോലിക്ക പുരോഹിതരുടെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെൻറ്​ ജോസഫ്‌സ് സ്‌കൂളിനുനേരെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടും നടപടികളില്ലെന്ന്​ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍ കുറ്റപ്പെടുത്തി.

മതംമാറ്റ നിരോധനത്തി​െൻറ മറവില്‍ കര്‍ണാടകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ അടിച്ചേൽപിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീതിപൂര്‍വമായ ഇടപെടലുകള്‍ അടിയന്തരമായി വേണമെന്ന്​ കൗൺസിൽ ​സെക്രട്ടറി ആവശ്യപ്പെട്ടു.

Tags:    
News Summary - Catholic priests are urging the center to end its silence on the violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.