ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാറിൽ ബസിടിച്ചു; നിർത്താതെ പോയ ബസ് പിന്തുടർന്ന് പിടികൂടി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാറിൽ ബസിടിച്ചു. കൊൽക്കത്ത ഡയമണ്ട് ഹാർബർ റോഡിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

സന ഗാംഗുലി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിലാണ് ഗാംഗുലിയുടെ മകൾ ഇരുന്നിരുന്നത്. അപകടത്തിനുശേഷം നിർത്താതെ പോയ ബസ്, കാർ ഡ്രൈവർ പിന്തുടർന്ന് പിടികൂടി. സന അറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്.

Tags:    
News Summary - Sourav Ganguly's daughter Sana unhurt after bus hits her car in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.