പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന 'ക്ലിയോപാട്ര' ഡോക്യുമന്റെറി ഈജ്പ്തിൽ പ്രദർശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകന്റെ പരാതി. ക്ലിയോപാട്ര രാജ്ഞിയായി വേഷമിടാൻ കറുത്ത നിറമുള്ള നടിയെ തിരഞ്ഞെടുത്തുവെന്ന് കാണിച്ച് ഈജിപ്തിലെ മഹമൂദ് അൽ സെമേരി എന്ന അഭിഭാഷകനാണ് നെറ്റ്ഫ്ലിക്സിനെതിരെ കേസ് കൊടുത്തത്.
മെയ് 10 ന് പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിൽ ബ്രിട്ടീഷ് അഭിനേത്രി അഡെൽ ജെയിംസ് ആണ് ക്ലിയോപാട്രയായി വേഷമിടുന്നത്. ഈജിപ്തിന്റെ ശക്തയായ ഭരണാധികാരിയായ ക്ലിയോപാട്രയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണിത്. എന്നാൽ ക്ലിയോപാട്രയെ അവഹേളിക്കുന്ന സമീപനമാണ് നെറ്റ്ഫ്ലിക്സ് സ്വീകരിച്ചതെന്നും ഇരുണ്ട നിറമുള്ള ആഫ്രിക്കൻ രൂപസാദൃശ്യമുള്ള ക്ലിയോപാട്രയെ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ് ഈജിപ്ഷ്യൻ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും സെമേരി പരാതിയിൽ പറയുന്നു. ഈജിപ്തിൽ ഡോക്യുമന്റെറിയുടെ പ്രദർശനം വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അഡെൽ ജെയിംസിനെ കൂടാതെ ജാഡ പിങ്കറ്റ് സ്മിത്ത്, ക്രെയ്ഗ് റസ്സൽ എന്നിവരും ഇതിൽ വേഷമിടുന്നുണ്ട്. ക്ലിയോപാട്ര തന്റെ സിംഹാസനവും കുടുംബവും പാരമ്പര്യവും സംരക്ഷിക്കാൻ പോരാടുന്നത് ഈ ഡോക്യുമന്റെറിയിൽ പുനരാവിഷ്കാരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കറുത്ത രാജ്ഞിമാരെക്കുറിച്ചുള്ള കഥകൾ സാധാരണ കാണാനോ കേൾക്കാനോ ലഭിക്കാറില്ല. എനിക്കും എന്റെ മകൾക്കും എന്‍റെ സമുദായത്തിനുമെല്ലാം ഇത് വളരെ പ്രധാന്യമുള്ളതാണ്. ഇത്തരത്തിലുള്ള അനേകം കഥകൾ അറിയാൻ സമൂഹത്തിന് ഇതുവഴി സാധിക്കുമെന്നും അമേരിക്കൻ നടിയും ഡോക്യുമെന്‍ററി എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ജാഡ പിങ്കറ്റ് സ്മിത്ത് പ്രതികരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.