20 വർഷങ്ങൾ, 40 ലക്ഷം കാർ; ഹാ അന്തസ്സെന്ന്​ ആൾ​െട്ടാ ആരാധകർ

ന്ത്യയിലെ ശരാശരിക്കാര​െൻറ വാഹന സ്വപ്​നങ്ങളെ പൂവണിയിച്ചതാരെന്ന ചോദ്യത്തിന്​ ഒറ്റ ഉത്തരമെയുള്ളു. മാരുതി ആൾ​െട്ടാ. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പാസഞ്ചർ കാറും ആൾ​െട്ടാതന്നെ. നീണ്ട 16 വർഷങ്ങളിൽ ഇൗ കിരീടം ഒാൾ​േട്ടാ​ സ്വന്തമാക്കിയിട്ടുണ്ട്​​.

2000ലാണ്​ മാരുതി ചെറുകാർ വിഭാഗത്തിൽ ആൾ​​െട്ടായെ അവതരിപ്പിച്ചത്​. 10 ലക്ഷം വാഹനങ്ങൾ വിറ്റഴിയുക എന്ന നാഴികക്കല്ല്​ പിന്നിടാൻ എട്ട്​ വർഷമെടുത്തു. പിന്നീടെല്ലാം ആൾ​േട്ടായുടെ കയ്യിൽ ഭദ്രമായിരുന്നു. തുടർന്നുള്ള നാല്​ വർഷങ്ങളുടെ ഇടവേളകളിൽ 10 ലക്ഷമെന്ന സ്വപ്​ന സംഖ്യ ആൾ​െട്ടാ പൂർത്തീകരിച്ചുകൊണ്ടിരുന്നു.

2020ൽ അത്​ 40 ലക്ഷമെന്ന മാന്ത്രിക അക്കത്തിൽ എത്തിനിൽക്കുന്നു. ആൾ​െട്ടാ വാങ്ങുന്നവരിൽ 76 ശതമാനവും ആദ്യമായി കാർ സ്വന്തമാക്കുന്നവരെന്നാണ്​ കണക്ക്​. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറയുന്നു.'40 ലക്ഷം വാഹനങ്ങൾ വിറ്റഴിയുക എന്ന നാഴികക്കല്ല് പിന്നിട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മറ്റേതൊരു ഇന്ത്യൻ കാറും നേടാത്ത വിൽപ്പന റെക്കോർഡാണ്​ ഇത്​'

ആൾ​േട്ടായുടെ യു.എസ്​.പി

ഏതൊരു ഉൽപ്പന്നത്തിനും ഒരു യു.എസ്​.പി ഉണ്ടായിരിക്കും. യുനിക്​ സെല്ലിങ്ങ്​ പ്രോപ്പർട്ടി അഥവാ വിൽക്കാനുള്ള പ്രത്യേക കാരണം എന്ന്​ നമ്മുക്ക്​ യു.എസ്​.പിയെ പരിഭാഷപ്പെടുത്താം. എന്തായിരുന്നു ആൾ​േട്ടായുടെ യു.എസ്​.പി.

ഏറ്റവും വലിയ ആകർഷണം കുറഞ്ഞ വില തന്നെയാണ്​. മാരുതി കാറുകളുടെ 360 ഡിഗ്രി സംതൃപ്​തി എന്ന തത്വവും ഇൗ കുഞ്ഞൻ കാറിന്​ തുണയായി. കോം‌പാക്റ്റ് മോഡേൺ ഡിസൈൻ, എളുപ്പത്തിൽ ഒാടിച്ചുപോകാനാവുക, ഉയർന്ന ഇന്ധനക്ഷമത, സാമാന്യമായ സുരക്ഷ, യാത്ര സുഖം എന്നിവയെല്ലാം ആൾ​േട്ടായെ പ്രിയ​െപ്പട്ട വാഹനമാക്കുന്നു.

കാലാകാലങ്ങളിൽ വാഹനം പരിഷ്​കരിക്കാനും മാരുതി ശ്രദ്ധിച്ചിട്ടുണ്ട്​. എല്ലാത്തിനും പുറമെ മാരുതി സുസുക്കിയുടെ വിശ്വാസ്യതയും ആൾ​േട്ടായെ പിന്തുണയ്ക്കുന്നു. നിലവിൽ ബി.എസ്​ 6 വാഹനമാണ്​ വിപണിയിൽ ലഭിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.