20 വർഷങ്ങൾ, 40 ലക്ഷം കാർ; ഹാ അന്തസ്സെന്ന് ആൾെട്ടാ ആരാധകർ
text_fieldsഇന്ത്യയിലെ ശരാശരിക്കാരെൻറ വാഹന സ്വപ്നങ്ങളെ പൂവണിയിച്ചതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു. മാരുതി ആൾെട്ടാ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പാസഞ്ചർ കാറും ആൾെട്ടാതന്നെ. നീണ്ട 16 വർഷങ്ങളിൽ ഇൗ കിരീടം ഒാൾേട്ടാ സ്വന്തമാക്കിയിട്ടുണ്ട്.
2000ലാണ് മാരുതി ചെറുകാർ വിഭാഗത്തിൽ ആൾെട്ടായെ അവതരിപ്പിച്ചത്. 10 ലക്ഷം വാഹനങ്ങൾ വിറ്റഴിയുക എന്ന നാഴികക്കല്ല് പിന്നിടാൻ എട്ട് വർഷമെടുത്തു. പിന്നീടെല്ലാം ആൾേട്ടായുടെ കയ്യിൽ ഭദ്രമായിരുന്നു. തുടർന്നുള്ള നാല് വർഷങ്ങളുടെ ഇടവേളകളിൽ 10 ലക്ഷമെന്ന സ്വപ്ന സംഖ്യ ആൾെട്ടാ പൂർത്തീകരിച്ചുകൊണ്ടിരുന്നു.
2020ൽ അത് 40 ലക്ഷമെന്ന മാന്ത്രിക അക്കത്തിൽ എത്തിനിൽക്കുന്നു. ആൾെട്ടാ വാങ്ങുന്നവരിൽ 76 ശതമാനവും ആദ്യമായി കാർ സ്വന്തമാക്കുന്നവരെന്നാണ് കണക്ക്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറയുന്നു.'40 ലക്ഷം വാഹനങ്ങൾ വിറ്റഴിയുക എന്ന നാഴികക്കല്ല് പിന്നിട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മറ്റേതൊരു ഇന്ത്യൻ കാറും നേടാത്ത വിൽപ്പന റെക്കോർഡാണ് ഇത്'
ആൾേട്ടായുടെ യു.എസ്.പി
ഏതൊരു ഉൽപ്പന്നത്തിനും ഒരു യു.എസ്.പി ഉണ്ടായിരിക്കും. യുനിക് സെല്ലിങ്ങ് പ്രോപ്പർട്ടി അഥവാ വിൽക്കാനുള്ള പ്രത്യേക കാരണം എന്ന് നമ്മുക്ക് യു.എസ്.പിയെ പരിഭാഷപ്പെടുത്താം. എന്തായിരുന്നു ആൾേട്ടായുടെ യു.എസ്.പി.
ഏറ്റവും വലിയ ആകർഷണം കുറഞ്ഞ വില തന്നെയാണ്. മാരുതി കാറുകളുടെ 360 ഡിഗ്രി സംതൃപ്തി എന്ന തത്വവും ഇൗ കുഞ്ഞൻ കാറിന് തുണയായി. കോംപാക്റ്റ് മോഡേൺ ഡിസൈൻ, എളുപ്പത്തിൽ ഒാടിച്ചുപോകാനാവുക, ഉയർന്ന ഇന്ധനക്ഷമത, സാമാന്യമായ സുരക്ഷ, യാത്ര സുഖം എന്നിവയെല്ലാം ആൾേട്ടായെ പ്രിയെപ്പട്ട വാഹനമാക്കുന്നു.
കാലാകാലങ്ങളിൽ വാഹനം പരിഷ്കരിക്കാനും മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാത്തിനും പുറമെ മാരുതി സുസുക്കിയുടെ വിശ്വാസ്യതയും ആൾേട്ടായെ പിന്തുണയ്ക്കുന്നു. നിലവിൽ ബി.എസ് 6 വാഹനമാണ് വിപണിയിൽ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.