പാരിസ്: കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള ഫ്രഞ്ച് താരം പോൾ പോഗ്ബക്ക് ലോകകപ്പിൽ കളിക്കാനാകില്ല. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം വേണ്ടതിനാലാണ് ടീമിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. ലോകകപ്പിന് മുമ്പ് യുവന്റസിനൊപ്പം കളിക്കാനുമുണ്ടാകില്ല.
യൂറോപിലെ മത്സരങ്ങൾ ലോകകപ്പിനായി നിർത്തിവെക്കുംമുമ്പ് പോഗ്ബ ടീമിനൊപ്പം ചേരാൻ സാധ്യതയില്ലെന്ന് നേരത്തെ യുവെ കോച്ച് മസ്സിമിലാനോ അലെഗ്രി അറിയിച്ചിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് യുവന്റസിൽ ചേർന്ന താരം ഇതുവരെയും ടീമിനായി ബൂട്ടുകെട്ടിയിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ വലതു കാൽമുട്ടിന് പരിക്കേറ്റ് പുറത്തായതാണ്. ശസ്ത്രക്രിയ വേണ്ടെന്നും വിശ്രമം കൊണ്ട് ഭേദമാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായി. രണ്ടാഴ്ച മുമ്പ് വീണ്ടും പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളിക്കാനിറങ്ങുമെന്ന് പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.