സ്വന്തം വേരുകൾ മറന്നു പോകാതിരിക്കാൻ പഴയ ക്ലാസിക് ചിത്രങ്ങൾ പുതിയ തലമുറക്കായി റീ സ്റ്റോർ ചെയ്ത് സൂക്ഷിക്കേണ്ടത് അത്യവശ്യമാണെന്ന് നടൻ രൺബീർ കപൂർ.അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിർമാതാവും എഡിറ്ററുമായ രാഹുൽ റാവെയ്ലുമായി സംസാരിക്കുന്നതിനിടെയായിരുന്നു രൺബീർ ഇക്കാര്യം പറഞ്ഞത്. അതിനൊരു ഉദാഹരണവും താരം വേദിയിൽ പങ്കുവെച്ചു.
'സ്വന്തം വേരുകൾ മറന്നുപോകാതിരിക്കാൻ, പഴയ ക്ലാസിക് സിനിമകള്‍ പുതിയ തലമുറയ്ക്കുവേണ്ടി റീസ്റ്റോര്‍ ചെയ്യപ്പെടേണ്ടതുണ്ട്. പുതിയ തലമുറ പഴയ തലമുറയെ മറന്നുപോയേക്കാം. ഉദാഹരണമായി , ഞാന്‍ ആലിയയെ ( ആലിയ ഭട്ട്)ആദ്യമായി കണ്ടപ്പോള്‍ , 'ആരാണ് കിഷോര്‍ കുമാര്‍' (ഗായകനും നടനുമായ കിഷോർ കുമാർ) എന്ന് ചോദിച്ചു. അറിയില്ലായിരുന്നു. പക്ഷേ അങ്ങനെ സംഭവിക്കരുത്. നമ്മുടെ വേരുകള്‍ ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. അതിന് മുൻകൈ എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'- രൺബീർ പറഞ്ഞു.
രൺബീറിന്റെ മുത്തശ്ശനും പ്രശസ്ത ബോളിവുഡ് താരവുമായ രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റീസ്റ്റോർ ചെയ്ത സിനിമകൾ പ്രദർശിപ്പിക്കുമെന്നും ചലച്ചിത്ര മേളയിൽ രൺവീർ വെളിപ്പെടുത്തി. കൂടാതെ രാജ് കപൂറിന്റെ ബയോ പിക്കിനെക്കുറിച്ചും താരം സംസാരിച്ചു.
'ബയോപിക് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നല്ല. ഒരാളുടെ ജീവിതം സത്യസന്ധമായി ചിത്രീകരിക്കേണ്ടതുണ്ട്. ഉയര്‍ച്ചതാഴ്ച്ചകള്‍, പോരാട്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവ വളരെ സത്യസന്ധമായി സ്‌ക്രീനില്‍ കാണിക്കണം. വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ബയോപിക് ആണ്. രാജ് കപൂറിന്റെ ഈ ഒരു വശം കാണിക്കാന്‍ എന്റെ കുടുംബം സമ്മതിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇത് നടന്നാല്‍ ശരിക്കും ഒരു മികച്ച സിനിമയാകുമെന്ന് കരുതുന്നു'; രൺബീർ പറഞ്ഞു.
'ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ 'രാജ് കപൂർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിനായി നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്ഡിസി), നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻഎഫ്എഐ), ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്), കുനാൽ കപൂർ എന്നിവർ ചേർന്ന് രാജ് കപൂറിന്റെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ റീസ്റ്റോർ ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്'; നടൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.