ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ട്വിറ്റർ പക്ഷിയെ വറുത്ത പ്രാദേശിക കോൺഗ്രസ് നേതാവിന് സസ്പെൻഷൻ.
ആന്ധ്ര പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജി.വി ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് ട്വിറ്റർ പക്ഷിയെന്ന പേരിൽ കാടയെ വറുത്ത് പ്രതിഷേധിച്ചത്. ഇതിന്‍റെ വിഡിയോ സോഷ്യൽ വൈറലായിരുന്നു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇവരെ സസ്പെൻഡ് ചെയ്തത്.
ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് രാഹുലിന്‍റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. ദേശീയ ബാലാവകാശ കമീഷന്‍റെ നിർദേശപ്രകാരമാണ് അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് 'ട്വിറ്റർ പക്ഷി'യെ വറുത്തതും ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തത്.
ഈ നടപടിയിൽ കോൺഗ്രസിനുള്ളിൽ അമർഷം ഉണ്ടായിരുന്നു. ശ്രീരാജ് അടക്കമുള്ളവരോട് കോൺഗ്രസ് വിശദീകരണം തേടിയിരുന്നു. അതിന് പിന്നാെലയാണ് അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.