ദുബൈ: ഇന്ത്യക്കാരുടെ യു.എ.ഇ പ്രവേശനം അനന്തമായി നീളുേമ്പാൾ കേന്ദ്ര സർക്കാറിെൻറ ഇടപെടൽ പ്രതീക്ഷിച്ച് പ്രവാസികൾ. ലക്ഷക്കണക്കിനാളുകൾ നാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
അപ്രതീക്ഷിതമായി വന്ന വിലക്ക് മൂലം മൂന്ന് മാസമായി യു.എ.ഇയിൽ എത്താൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണവർ. എന്നാൽ, യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താൻ പോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുേമ്പാൾ കേന്ദ്രസർക്കാറും വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ ഇടപെടുന്ന പതിവുണ്ടായിരുന്നു. സുരക്ഷിത യാത്രയൊരുക്കുന്നതിനെക്കുറിച്ച് യു.എ.ഇയുമായി ചർച്ച നടത്തിയാൽ ഒരുപക്ഷേ ഫലം കണ്ടേക്കും.
മറ്റൊരു രാജ്യത്തിെൻറ നയതന്ത്ര വിഷയമാണെങ്കിലും ഇന്ത്യയിൽ കുടുങ്ങിയവരുടെ അവസ്ഥ യു.എ.ഇ അധികൃതരെ വ്യക്തമായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ വിലക്ക് നീക്കിയേക്കും. എന്നാൽ, ഇതിനാവശ്യമായ ഇടപെടൽ നടക്കാത്തത് പ്രവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വിവിധ സംഘടനകൾ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇന്ത്യൻ കോൺസുലേറ്റിനും കത്തയച്ചിട്ടുണ്ട്. കേരളത്തിലെ സംഘടന പ്രതിനിധികൾ ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രിക്ക് നേരിട്ട് നിവേദനവും നൽകിയിരുന്നു. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പ്രവാസികളുടെ മടക്കം ഇനിയും വൈകിയേക്കും. യാത്രാവിലക്ക് എത്രയും വേഗത്തിൽ നീക്കാനാണ് ആഗ്രഹമെന്നും ഇന്ത്യയിലെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, സുരക്ഷിത യാത്രയൊരുക്കുന്നതിനെക്കുറിച്ച് യു.എ.ഇയുമായി ചർച്ച നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.