രാ​ജ​മ​ല​യി​ൽ പി​റ​ന്ന

വ​ര​യാ​ട്ടി​ൻ​കു​ട്ടി

ഇരവികുളത്ത് ഇതുവരെ പിറന്നത് 47 വരയാടിൻ കുഞ്ഞുങ്ങൾ

തൊടുപുഴ: ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഈ സീസണിൽ ഇതുവരെ പിറന്നത് 47 വരയാടിൻ കുഞ്ഞുങ്ങൾ. ജനുവരി അവസാനവാരമാണ് ഇരവികുളത്ത് വരയാടുകളുടെ പ്രജനനകാലം തുടങ്ങിയത്. പ്രജനനകാലത്തെ തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസത്തേക്ക് ഉദ്യാനം അടച്ചിരിക്കുകയാണ്.

ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയിൽ സഞ്ചാരികൾക്കുള്ള പ്രവേശനവും നിരോധിച്ചു. കുമരിക്കല്ലിലാണ് ഇത്തവണ ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്നത്. 13 കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. ആനമുടിയിൽ ഏഴും പെട്ടിമുടിയിൽ നാലും രാജമലയിൽ അഞ്ചും കുഞ്ഞുങ്ങളെ കണ്ടെത്തി.

വരയാട്ടുമൊട്ട, മേസ്തിരികെട്ട് എന്നിവടങ്ങളിലും കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 785 വരയാടുകളെ കണ്ടെത്തിയിരുന്നു. 125 കുഞ്ഞുങ്ങളുണ്ടായിരുന്നു.

സ​ഞ്ചാ​രി​ക​ൾ​ക്ക്​ ട്ര​ക്കി​ങ്ങും ബ​ഗ്ഗി കാ​ർ സ​ഫാ​രി​യും

രാ​ജ​മ​ല അ​ട​ച്ച​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ട്ര​ക്കി​ങ്ങും ബ​ഗ്ഗി കാ​ർ സ​ഫാ​രി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ​മ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ഞ്ചാം​മൈ​ൽ മു​ത​ൽ ഉ​ദ്യാ​ന അ​തി​ർ​ത്തി വ​രെ​യാ​ണ് ട്ര​ക്കി​ങ്.തേ​യി​ല​ക്കാ​ടു​ക​ൾ, ഷോ​ല​വ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ൾ വ​ഴി​യാ​ണ് മൂ​ന്നു മ​ണി​ക്കൂ​ർ നീ​ളു​ന്ന ട്ര​ക്കി​ങ്. വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. 500 രൂ​പ​യാ​ണ് ഒ​രാ​ളു​ടെ നി​ര​ക്ക്.

അ​ഞ്ചാം​മൈ​ൽ മു​ത​ൽ ഉ​ദ്യാ​നാ​തി​ർ​ത്തി​യി​ലു​ള്ള അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ കാ​ര്യാ​ല​യം വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ബ​ഗ്ഗി കാ​ർ സ​ഫാ​രി. ആ​റു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ബ​ഗ്ഗി കാ​റി​ന് 3000 രൂ​പ​യാ​ണ് നി​ര​ക്ക്. ദി​വ​സ​വും 50​ മു​ത​ൽ 70വ​രെ സ​ഞ്ചാ​രി​ക​ൾ ട്ര​ക്കി​ങ്ങും സ​ഫാ​രി​യും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദ്, അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജോ​ബ് ജെ. ​നേ​ര്യം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - 47 Nilgiri tahr have been born in eravikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.