ആർത്തലക്കുന്ന മഴയിൽ ആനവണ്ടിയിൽ കയറി കണ്ണിൽ കിനാവുമായെത്തുന്നവർക്കും കോടകളെ വകഞ്ഞുമാറ്റി ബുള്ളറ്റിെൻറ ഗാംഭീര്യത്തിലേറിയെത്തുന്നവർക്കുമെല്ലാം വയനാട് തലയെടുപ്പോടെ സ്വാഗതമോതും. നിഗൂഢതയും മാന്ത്രികതയും വളഞ്ഞു പുളഞ്ഞു കിടക്കുന്ന താമരശ്ശേരിചുരം കടത്തെത്തുന്നവരെയെല്ലാം കാഴ്ചകൾകൊണ്ട് മനസ്സും ഭക്ഷണം കൊണ്ട് വയറും നിറച്ചുവിട്ടാണ് വയനാട് തിരിച്ചയക്കാറുള്ളത്.
നാടിെൻറ കാഴ്ചകളെ കാമറയിൽ ഒപ്പിയെടുത്ത് കഥപറയുന്ന ഒരു വയനാട്ടുകാരിയുണ്ട്. പേര് റഫീന സനൂപ്. മകൾ ലെയ്ഹയുടെ ഫോട്ടോയെടുക്കാനായി ഭർത്താവ് സമ്മാനിച്ച കാമറെയ പിന്നീടങ്ങോട്ട് റഫീന പ്രണയിച്ചു തുടങ്ങുകയായിരുന്നു. മനോഹര ചിത്രങ്ങൾ പകർത്താൻ വലിയ യാത്രകളും പ്രൊഫഷണൽ പഠനവുമൊന്നും വേണ്ടെന്ന് തെളിയിക്കുകയാണ് ഇവർ. കണ്ണിനുമുന്നിൽ കാണുന്നവെക്കെല്ലാം മനോഹരഫ്രയ്മുകളുണ്ട്. പക്ഷേ അത് പകർത്താനുള്ള മനസ്സുവേണം -റഫീന പറയുന്നു.
വയനാടിെൻറ ഋതുഭേദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആനവണ്ടിയുടെ ചിത്രങ്ങളാണ് റഫീനയുടെ കാമറയിൽ പതിഞ്ഞവയിൽ ഏറെയുള്ളത്. വയനാടൻ മുക്കുത്തിയെന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കാമറക്കാഴ്ചകളെ പുറത്തെത്തിക്കുന്നത്.
പച്ചപുതച്ച മുത്തങ്ങയുടെ ഹൃദയത്തിലൂടെ കടന്നെത്തുന്ന ആനവണ്ടിയുടെ ദൃശ്യം.
വേനൽ പരിക്കേൽപ്പിച്ച മുത്തങ്ങയിലൂടെയെത്തുന്ന ആനവണ്ടി. ഋതുഭേദമേതായാലും വയനാടിെൻറ ഹൃദയങ്ങളിലെപ്പോഴും ആനവണ്ടിയുണ്ടാകും. വയനാടൻ മഴയെയും ശീതക്കാറ്റിനെയും അനുഭവിച്ചറിയണമെങ്കിൽ വർഷം പെയ്തിറങ്ങുേമ്പാൾ ആനവണ്ടിയിൽ ചുരം കയറിയെത്തിയാൽ മതി. ആനവണ്ടിയുടെ 'ബാൽക്കണി'യിലിരുന്ന് ചുരത്തിലേക്ക് കണ്ണുപായിക്കാം.
വയനാടൻ കാടുകളുടെ ആത്മാവറിഞ്ഞുകൊണ്ടുള്ള ആനവണ്ടിയാത്രകൾ മനസ്സിനെ കുളിർപ്പിക്കുന്നതാണ്. കിളിനാദവും മരങ്ങളുടെ മർമ്മരവും ഉള്ളിൽ ഉന്മാദം സൃഷ്ടിക്കും. മുത്തങ്ങക്കാടും ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളും മുറിച്ചുകടന്നാൽ പിന്നെ മൈസൂരെത്തി. ദീപപ്രഭയിൽ മുങ്ങിക്കിടക്കുന്ന ദസറക്കാലമാണ് മൈസൂരെത്താൻ ഏറ്റവും ഉചിതം. നവരാത്രി ആഘോഷത്തിെൻറ ഭാഗമായാണ് ദസറ ആഘോഷിക്കുന്നത്.
തിന്മക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ഈ ആഘോഷത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. ദസറയുടെ വർണവെളിച്ചത്തിൽ മുങ്ങിക്കിടക്കുന്ന മൈസൂർ കൊട്ടാരം കിനാവുകളേക്കാൾ സുന്ദരമാണ്. വിജയ ദശമി ദിനത്തിലാണ് ദസറ പൂത്തുലയുന്നത്. അന്നുതന്നെ ആഘോഷങ്ങൾക്ക് സമാപനവും കുറിക്കും. പടിഞ്ഞാറത്തറയിലെ ബാണാസുര സാഗർ തടാകത്തിെൻറ തീരത്തുനിന്നുള്ള ദൃശ്യം. മകൾ ലെയ്ഹതന്നെയാണ് പശ്ചാത്തലത്തിലുള്ളത്. കബനി നദിയുടെ കൈവഴിയിലാണ് ബാണാസുര സാഗർ ഡാമുള്ളത്. കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാണാസുര സാഗര്‍ ഡാമിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.