കടുത്ത വേനൽച്ചൂടിലും അബൂദബിയിലെ ബീച്ചുകൾ സജീവമാണ്. കണ്ണീര്പോലെ തിളങ്ങുന്ന അനേകം കടല്‍ത്തീരങ്ങൾ അബൂദബി എമിറേറ്റിന്റെ മാറ്റുകൂട്ടുന്ന ഇടങ്ങളാണ്. കയാക്കിങ്, പെഡല്‍ ബോട്ട് സവാരിക്ക് അല്‍ ബത്തീന്‍ ബീച്ചില്‍ സൗകര്യമുള്ളതിനാൽ നിരവധി പേരാണ് എത്തുന്നത്. രാവിലെ 8 മുതല്‍ സൂര്യാസ്തമയം വരെയാണ് ഖലീഫ അല്‍ മുബാറക് തെരുവിലെ ഈ ബീച്ചില്‍ സൗജന്യ സന്ദര്‍ശന സമയം.റിലാക്സ് ചെയ്യാനും പാര്‍ട്ടികള്‍ നടത്താനുമൊക്കെ അനുകൂലമായ സാഹചര്യമാണ് അല്‍ മായ ബീച്ചിലുള്ളത്.
ഖാലിദിയ പാലസ് റയ്ഹാനു സമീപത്തുനിന്ന് ബോട്ടില്‍ 20 മിനിറ്റ് യാത്രയാണ് അല്‍ മായയിലേക്കുള്ളത്. ആഴ്ചാന്ത്യങ്ങളില്‍ പാര്‍ട്ടി മൂഡ് ആണ് ഇവിടെ. ഡിജെ, ഡാന്‍സ്, പൂള് സൈഡ് ബാര്‍, നീന്തല്‍കുളം, സ്വിം അപ് ബാര്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്കായി വിപുലമായി സൗകര്യമാണ് ഇവിടെയുള്ളത്. വീക്കെന്‍ഡുകളില്‍ പൊതു അവധി ദിനങ്ങളിലും 250 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഞായര്‍ മുതല്‍ വെള്ളിവരെയുള്ള ദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. സാധാരണ ദിനങ്ങളില്‍ 200 ദിര്‍ഹമാണ് ഫീസ്. അബൂദബിയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ് കോര്‍ണിഷ് ബീച്ച്. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാനും പറ്റിയ ഇടമാണ് ഇത്.
നടക്കുന്നതിനും മറ്റുമായി നാല് മൈല്‍ നീളത്തില്‍ കടലോരമുണ്ട് കോര്‍ണിഷ് ബീച്ചില്‍. ഇതിനു പുറമേ നടപ്പാതകളും ഇതിനിടയ്ക്ക് ഇരിപ്പിടങ്ങളും ഉദ്യാനങ്ങളുമൊക്കെ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള കളിയിടങ്ങളും പ്രത്യേക സൈക്കിള്‍ പാതകളഉം നടപ്പാതകളും ഇവിടെയുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. 2018ല്‍ തുറന്നുകൊടുത്ത ഹുദൈരിയാത്ത് ദ്വീപ് അതിവേഗം അബൂദബിയുടെ മുന്‍നിര ബീച്ചുകളിലൊന്നായി മാറി. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം.
ഹുദൈരിയാത്ത് ദ്വീപിലെ ബോട്ട്, ജെറ്റ് സ്കൈസ്, സര്‍ക്യൂട്ട് എക്സ് സ്കേറ്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശകരെ ആവേശം കൊള്ളിപ്പിക്കുന്നവയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. പ്രവേശനം സൗജന്യമാണ്. സഅദിയാത്ത് ബീച്ച് ക്ലബ്ബിന്റെ കീഴിലുള്ള സഅദിയാദ് ബീച്ചും അബൂദബിയുടെ പ്രധാന ആകര്‍ഷണമാണ്. രാവിലെ ഏഴുമുതല്‍ അസ്തമയം വരെയാണ് പ്രവേശനം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് പ്രവേശനം അനുവദിക്കുക.
റിസര്‍വേഷനില്ല. സാധാരണ ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 75 ദിര്‍ഹമും കുട്ടികള്‍ക്ക് 35 ദിര്‍ഹവുമാണ് ഫീസ്. ആഴ്ചാന്ത്യങ്ങളില്‍ ഇത് 90ഉം 60ഉം ആയി ഉയരും. മംഷയിലെ സോള്‍ ബീച്ച് വെള്ള മണലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചാന്ത്യങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹവും കുട്ടികള്‍ക്ക് 40 ദിര്‍ഹവും നല്‍കണം. ബീച്ചിലെ നടത്തവും ഇരുത്തവും ഒക്കെ കഴിഞ്ഞ് രുചികരമായ ഭക്ഷണം വിളമ്പുന്ന ഒട്ടേറെ റെസ്റ്റോറന്റുകളും ബീച്ച് പരിസരത്തുണ്ട്. രാവിലെ ആറുമുതല്‍ രാത്രി ആറുവരെയാണ് പ്രവേശനം.
ഒട്ടേറെ ജലവിനോദങ്ങളും ബാറും റെസ്റ്റോറന്റുകളുമാണ് യാസ് ബീച്ചിലെ പ്രത്യേകത. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിനങ്ങളിലും മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. യാസ് ബീച്ചിലെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ബീച്ചിലെ പ്രവേശനം സൗജന്യമാണ്.സഅദിയാത്ത് ദ്വീപില്‍ നിന്ന് പ്രൈവറ്റ് ബോട്ടില്‍ 10 മിനിറ്റ് യാത്രയാണ് സയ നൂറൈ ഐലന്ഡിലേക്കുള്ളത്. അനേക ഭക്ഷ്യ വിഭവങ്ങളും ഇവിടെയുണ്ട്. ബോട്ട് യാത്രയടക്കം 420 ദിര്‍ഹമാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. പ്രവേശനത്തിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.