കുമളി: മഴ ആസ്വദിക്കാൻ തേക്കടിയിലേക്ക് സഞ്ചാരികൾ എത്തുന്നു. കാട്ടിലെ ഹോട്ടലുകളിലും പുറത്തുള്ള ഹോംസ്റ്റേ-റിസോർട്ടുകളിലുമാണ് ഇവർ തങ്ങുന്നത്. പൊതുവെ വിനോദസഞ്ചാരികളുടെ തിരക്ക് കുറവായതിനാൽ ബോട്ട് ടിക്കറ്റും മറ്റ് സൗകര്യവും വേഗത്തിൽ ലഭിക്കുമെന്നതും മഴയത്ത് സഞ്ചാരികളെത്താൻ കാരണമായി.
തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നാണ് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്. ഇവർക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും നീണ്ട ഇടവേളക്കുശേഷം തേക്കടിയിലെത്തുന്നുണ്ട്. വിനോദ സഞ്ചാരികൾ പലരും തേക്കടിയിലെ ആയുർവേദ കേന്ദ്രങ്ങളിലും എത്തുന്നു.
മഴയെത്തുടർന്ന് തടാകത്തിലെ ജലനിരപ്പ് ഉയർന്നത് ബോട്ട് സവാരി കൂടുതൽ ആകർഷകമാക്കി. മഴയുടെ ഇടവേളകളിലെ വെയിലേൽക്കാൻ പക്ഷികളും മൃഗങ്ങളും തടാകതീരത്ത് എത്തുന്നത് ബോട്ട് സവാരിക്കിടെ കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.