മൂ​ന്നാ​റി​ൽ പി​റ​ന്ന വ​ര​യാ​ടി​ൻ കു​ഞ്ഞു​ങ്ങ​ൾ

വരാം തെക്കി​െൻറ കശ്മീരിലേക്ക്; വാതിൽ തുറന്ന്​ വനംവകുപ്പ്

മൂ​ന്നാ​ര്‍: തെ​ക്കി​െൻറ ക​ശ്മീ​രാ​യ മൂ​ന്നാ​റി​െൻറ വാ​തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന് വ​നം​വ​കു​പ്പ്. ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം അ​ട​ക്കം ഇ​ക്കോ ടൂ​റി​സം സെ​ക്ട​റു​ക​ളാ​ണ് ബു​ധ​നാ​ഴ്​​ച മു​ത​ൽ സ​ജ്ജ​മാ​കു​ന്ന​ത്.

വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട​ച്ചി​ട്ട ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഏ​പ്രി​ല്‍ മ​ധ്യ​ത്തോ​ടെ തു​റ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍, കോ​വി​ഡ്​ പി​ടി​മു​റു​ക്കി​യ​തോ​ടെ സ​ര്‍ക്കാ​ര്‍ പാ​ര്‍ക്ക് തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ട്ടു​മാ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് തു​റ​ക്കു​ന്ന​ത്.

സ​ഞ്ചാ​രി​ക​ൾ മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം. പാ​ര്‍ക്ക്​​ ചെ​യ്യു​ന്ന​തി​ന് മു​മ്പ് വാ​ഹ​ന​ങ്ങ​ള്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. വ​ര​യാ​ടു​ക​ളെ സ്​​പ​ർ​ശി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ ക​ർ​ശ​ന​മാ​യി തു​ട​രും.

ശ​രീ​ര ഊ​ഷ്മാ​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ പാ​ര്‍ക്കി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. തു​ട​ങ്ങി ഒ​മ്പ​തോ​ളം നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി ​െട്ര​ക്കി​ങ്ങും താ​മ​സ സൗ​ക​ര്യ​വും ന​ല്‍കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​വ​ണ 111 വ​ര​യാ​ടി​ന്‍ കു​ഞ്ഞു​ങ്ങ​ളാ​ണ് പ്ര​ജ​ന​ന​കാ​ല​ത്ത്​ പി​റ​ന്ന​ത്. ഇ​തോ​ടെ മൊ​ത്തം ആ​ടു​ക​ളു​ടെ എ​ണ്ണം 723 ആ​യെ​ന്നാ​ണ്​ ക​ണ​ക്ക്. ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ട്രൈ​ബ​ൽ വാ​ച്ച​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് 111 കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​ച്ച​ര്‍മാ​ര്‍, ഡ്രൈ​വ​ര്‍, ഇ​ക്കോ​ഷോ​പ് ജീ​വ​ന​ക്കാ​ര്‍, ഓ​ഫി​സ​ര്‍മാ​ര്‍ എ​ന്നി​വ​രു​ടെ ആ​ൻ​റി​ജ​ന്‍ ടെ​സ്​​റ്റ്​ ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

ടൂ​റി​സം നി​ല​ച്ച​തോ​ടെ റി​സോ​ര്‍ട്ടു​ക​ളി​ല​ട​ക്കം ജോ​ലി​ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ ജോ​ലി​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പി​െൻറ ടൂ​റി​സം സെ​ക്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ടു​ത്ത​ദി​വ​സം ഹൈ​ഡ​ല്‍ ടൂ​റി​സം പാ​ര്‍ക്കു​ക​ളും തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.