വരാം തെക്കിെൻറ കശ്മീരിലേക്ക്; വാതിൽ തുറന്ന് വനംവകുപ്പ്
text_fieldsമൂന്നാര്‍: തെക്കിെൻറ കശ്മീരായ മൂന്നാറിെൻറ വാതിൽ സഞ്ചാരികൾക്കായി തുറന്ന് വനംവകുപ്പ്. ഇരവികുളം ദേശീയോദ്യാനം അടക്കം ഇക്കോ ടൂറിസം സെക്ടറുകളാണ് ബുധനാഴ്ച മുതൽ സജ്ജമാകുന്നത്.
വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ മധ്യത്തോടെ തുറക്കുകയായിരുന്നു പതിവ്. എന്നാല്‍, കോവിഡ് പിടിമുറുക്കിയതോടെ സര്‍ക്കാര്‍ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എട്ടുമാസങ്ങള്‍ക്കുശേഷമാണ് തുറക്കുന്നത്.
സഞ്ചാരികൾ മുഖാവരണം ധരിക്കണം. പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് വാഹനങ്ങള്‍ അണുനശീകരണം നടത്തും. വരയാടുകളെ സ്പർശിക്കുന്നതിന് വിലക്ക് കർശനമായി തുടരും.
ശരീര ഊഷ്മാവ് കൂടുതലാണെങ്കില്‍ പാര്‍ക്കില്‍ കയറാന്‍ അനുവദിക്കില്ല. തുടങ്ങി ഒമ്പതോളം നിര്‍ദേശങ്ങളാണ് സന്ദര്‍ശകര്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുറത്തിറക്കിയിരിക്കുന്നത്. രാത്രി െട്രക്കിങ്ങും താമസ സൗകര്യവും നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തവണ 111 വരയാടിന് കുഞ്ഞുങ്ങളാണ് പ്രജനനകാലത്ത് പിറന്നത്. ഇതോടെ മൊത്തം ആടുകളുടെ എണ്ണം 723 ആയെന്നാണ് കണക്ക്. ഏപ്രില്‍ മാസത്തില്‍ ട്രൈബൽ വാച്ചര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് 111 കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
കോവിഡിെൻറ പശ്ചാത്തലത്തില്‍ വാച്ചര്‍മാര്‍, ഡ്രൈവര്‍, ഇക്കോഷോപ് ജീവനക്കാര്‍, ഓഫിസര്‍മാര്‍ എന്നിവരുടെ ആൻറിജന്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ടൂറിസം നിലച്ചതോടെ റിസോര്‍ട്ടുകളിലടക്കം ജോലിചെയ്യുന്ന ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. വനംവകുപ്പിെൻറ ടൂറിസം സെക്ടറുകള്‍ തുറക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്തദിവസം ഹൈഡല്‍ ടൂറിസം പാര്‍ക്കുകളും തുറക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.