ജയ്പുർ: ആൽബർട്ട് ഹാൾ മ്യൂസിയത്തിലെ പെട്ടിയിൽ സൂക്ഷിച്ച മമ്മി 130 വർഷങ്ങൾക്കുശേഷം പുറത്തെടുത്തു. നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നാണ് കഴിഞ്ഞദിവസം മമ്മി പെട്ടിയിൽനിന്ന് എടുത്തത്.
കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴയാണ് രാജസ്താെൻറ തലസ്ഥാന നഗരിയിൽ പെയ്തത്. പിങ്ക് സിറ്റിയുെട പലയിടത്തും വെള്ളം കയറി. ആൽബർട്ട് ഹാൾ മ്യൂസിയത്തിെൻറ ബേസ്മെൻറ് ഏരിയയിലും വെള്ളം ഇരച്ചെത്തി. ഇവിടെ മമ്മിയും മറ്റു കരകൗശല വസ്തുക്കളുമെല്ലാം സൂക്ഷിച്ചിരുന്നു. വെള്ളം കയറി ഫയലുകൾ, പുരാതന വസ്തുക്കൾ തുടങ്ങിയവയെല്ലാം നശിച്ചു. ഇതോടെ മമ്മി സൂക്ഷിച്ച ഗ്ലാസ് ബോക്സ് പൊട്ടിച്ച് പെട്ടെന്ന് മാറ്റുകയായിരുന്നു.
2400 വർഷം പഴക്കമുള്ള മമ്മിയാണിത്. ഈജിപ്തിലെ ടുടു എന്ന പേരുള്ള സ്ത്രീയുടേതാണിതത്രെ. പുരാതന ഈജിപ്ഷ്യൻ നഗരമായ പാനോപോളിസിൽനിന്നാണ് ഇത് കണ്ടെടുത്തത്. ബി.സി 300 കാലഘട്ടത്തിലേതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1883ൽ കെയ്റോയിൽനിന്ന് രാജസ്താനിലെത്തിച്ചു.
1887ൽ ബ്രിട്ടീഷ് ഭരണ കാലത്താണ് ആൽബർട്ട് ഹാൾ മ്യൂസിയം ആരംഭിക്കുന്നത്. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണിത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവവും അമൂല്യവുമായ പുരാവസ്തുക്കൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.