യാത്രാവിവരണം തയാറാക്കിയ ഗൗരി

രണ്ടാം ക്ലാസുകാരിയുടെ വിനോദയാത്ര വിവരണം വൈറൽ... പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനവും...

സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ രണ്ടാം ക്ലാസ് കാരിയുടെ യാത്രാ വിവരണം വൈറലായി. വൈറലായ യാത്രാ വിവരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ സ്ഥാനം പിടിക്കുകയും ചെയ്തു. കൊല്ലം ശൂരനാട് നടുവിൽ എൽ.പി.എസിലെ രണ്ടാം ക്ലാസുകാരി ഗൗരി എന്ന ഭവിക ലക്ഷ്മിയാണ് അധ്യാപകരുടെ നിർദേശാനുസരണം സ്കൂളിൽ സംഘടിപ്പിച്ച വിനോദയാത്രയുടെ യാത്രാ വിവരണം നാല് പേജുകളിലായി തയാറാക്കിയത്.

വലിയ അക്ഷരതെറ്റുകളില്ലാതെ അടുക്കും ചിട്ടയോടും ക്രമത്തോടും കൂടിയാണ് ഗൗരി വിവരണം തയാറാക്കിയിട്ടുള്ളത്. ഗൗരിയുടെ പിതാവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതൻ ഈ കുറിപ്പ് തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. സ്കൂളിലെ അധ്യാപകർക്കും പൊതുവിദ്യാഭ്യാസത്തിന്റെ മികവിനും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് പോസ്റ്റ് ചെയ്തത്. വൈറലായ പോസ്റ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം അത് സ്വന്തം പേജിൽ പങ്കുവെക്കുകയുമാണ് ചെയ്തത്.

സ്വന്തമായി യുട്യൂബ് വിഡിയോയും റീൽസും ചെയ്യുന്ന ഗൗരി ഇപ്പോൾ സ്കൂളിലെ താരമാണ്. ഇതിനോടകം 350തോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്. മൈനാഗപ്പള്ളി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ അനൂപ വി.എസ്‌ മാതാവും താമരക്കുളം വി.വി.എച്ച്.എസ്‌.എസിലെ പത്താം ക്ലാസ് വിദ്യാർഥി ഭവിൻ സുഗതൻ സഹോദരനുമാണ്.









Tags:    
News Summary - 2nd class girl Gauri's travel story goes viral...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.