വടശ്ശേരിക്കര: ഗവിയിലേക്ക് വിനോദസഞ്ചാരികൾക്കായുള്ള പ്രവേശനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് ആങ്ങമൂഴി ഗവി പാതയിലേക്കുള്ള യാത്ര സുരക്ഷിതമല്ലാതായതിനെ തുടർന്നാണ് വനംവകുപ്പ് യാത്രവിലക്ക് ഏർപ്പെടുത്തിയത്.
മഴയിൽ അരണമുടിക്ക് സമീപം മണ്ണിടിയുകയും വന്മരങ്ങൾ കടപുഴകുകയും ചെയ്തു. റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കംചെയ്തശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ പാത സുരക്ഷിതമാണെന്ന് അറിയിച്ചതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.