മെ​ലി​ഞ്ഞ്​ ഒ​ഴു​കു​ന്ന അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടം നേർത്തു; സഞ്ചാരികൾക്ക് നിരാശ

അ​തി​ര​പ്പി​ള്ളി: മ​ഴ നി​ല​ച്ച​തോ​ടെ ചാ​ല​ക്കു​ടി​പ്പു​ഴ മെ​ലി​ഞ്ഞു. ആ​ർ​ത്ത​ല​ച്ചി​രു​ന്ന അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം നൂ​ലു​പോ​ലെ നേ​ർ​ത്ത ചാ​ലാ​യി. വാ​ഴ​ച്ചാ​ലും തു​മ്പൂ​ർ​മു​ഴി​യി​ലും സ​ന്ദ​ർ​ശ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി പു​ഴ​യി​ൽ നി​റ​യെ പാ​റ​ക്കെ​ട്ടു​ക​ൾ തെ​ളി​ഞ്ഞ​ത്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​യി. അ​തി​ര​പ്പി​ള്ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന സീ​സ​ണാ​ണ് ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം. കോ​വി​ഡി​ന് ശേ​ഷം അ​തി​ര​പ്പി​ള്ളി ടൂ​റി​സം മേ​ഖ​ല പ​ച്ച​പി​ടി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ.

സം​സ്ഥാ​ന​ത്തി‍െൻറ വി​വി​ധ മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ സ​ഞ്ച​രി​ക​ളും ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കാ​ണ് എ​ത്തു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മ​ല​ക്ക​പ്പാ​റ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​ർ അ​തി​ര​പ്പി​ള്ളി സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് അ​തി​ര​പ്പി​ള്ളി​യി​ൽ എ​ത്തി​യ​ത്.

ജ​ല​സ​മൃ​ദ്ധി പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ ഇ​വ​ർ​ക്ക് മെ​ലി​ഞ്ഞ വെ​ള്ള​ച്ചാ​ട്ടം നി​രാ​ശ​യാ​യി. മ​ഴ നി​ല​ച്ച​തോ​ടെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി താ​ഴു​ക​യാ​യി​രു​ന്നു. പു​ഴ​യോ​ര​ത്തെ കി​ണ​റു​ക​ളി​ൽ വെ​ള്ളം വ​റ്റി. പ​ല​യി​ട​ത്തും ഡി​സം​ബ​റി​ൽ ത​ന്നെ ജ​ല​ക്ഷാ​മം തു​ട​ങ്ങി.

Tags:    
News Summary - Athirappilly waterfall became tiny; tourists Disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.