അയ്മനം മാതൃകാ പദ്ധതി: കേരള ടൂറിസത്തിന് വീണ്ടും അന്താരാഷ്​ട്ര പുരസ്കാരം

തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരത്തില്‍ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുമരകത്തെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കും വിധം പദ്ധതികള്‍ നടപ്പാക്കിയിരുന്നു. അതിനുശേഷം ഇപ്പോള്‍ അയ്മനവും ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണെന്നും മന്ത്രി മുഹമ്മദ്​ റിയാസ്​ അറിയിച്ചു.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്റ്റേകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമയാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്.

പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എകസ്പീരിയന്‍സ് പാക്കേജുകളും ഉണ്ട്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലുള്ള കേരള ടൂറിസത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്​കാരം കൂടുതല്‍ ഉൗര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Aymanam Model Project: Another International Award for Kerala Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.