ബംഗളൂരു: രണ്ടു മാസത്തിനു ശേഷം ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് (ബി.ബി.പി) ജൂലൈ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറക്കും. ആരോഗ്യവകുപ്പിെൻറ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പാര്‍ക്ക് തുറക്കുക.
ലോക്ഡൗണിനെ തുടര്‍ന്ന് ഏപ്രില്‍ 28നാണ് പാര്‍ക്ക് അടച്ചത്. ആദ്യഘട്ട കോവിഡ് വ്യാപനത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക് പ്രവർത്തിച്ചിരുന്നത്. ഏപ്രിൽ 28വരെ തുടർന്നിരുന്ന കോവിഡ് മാനദണ്ഡങ്ങൾ അതുപോലെ തുടരുമെന്ന് ബി.ബി.പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ് പറഞ്ഞു.
പാർക്കിനുള്ളിലെ സഫാരിക്ക് എ.സി. ബസുകള്‍ അനുവദിക്കില്ല. പാർക്കിനുള്ളിലെ ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകില്ല. ദിവസേന 8,000 സന്ദര്‍ശകരെ അനുവദിക്കാനാണ് തീരുമാനം. ഒരേ സമയം 2000 പേരെയായിരിക്കും പാർക്കിനുള്ളിൽ പ്രവേശിപ്പിക്കുക. ഇതിൽ തന്നെ ഒരോ പ്രത്യേക ഗ്രൂപ്പായിട്ടായിരിക്കും സഫാരിക്കായി യാത്രക്കാരെ അനുവദിക്കുക.
ഓരോ കുടുംബത്തെയും പ്രത്യേക ഗ്രൂപ്പുകളാക്കിയശേഷമായിരിക്കും വാഹനത്തിൽ കയറ്റുക. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഗ്രൂപ്പിനെ മറ്റു ഗ്രൂപ്പുകളുമായി ഇടപെടാന്‍ അനുവദിക്കില്ല.
കോവിഡിെൻറ ആദ്യതരംഗത്തിനു ശേഷം അഞ്ചു ലക്ഷത്തിലധികം സന്ദര്‍ശകര്‍ പാര്‍ക്കിലെത്തിയെന്നും 13.4 കോടി രൂപ വരുമാനം ലഭിച്ചെന്നും വനശ്രീ വിപിന്‍ സിങ് പറഞ്ഞു. മൃഗശാലയും, സഫാരി മേഖലയും, ബട്ടര്‍ഫ്‌ളൈ പാര്‍ക്കും മൃഗസംരക്ഷണ കേന്ദ്രവുമുള്‍പ്പെടെ 732 ഏക്കറാണ് ബെന്നാര്‍ഘട്ട പാര്‍ക്കിലുള്ളത്. 2,300ലധികം മൃഗങ്ങളും 102 ഇനം പക്ഷികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.