വരും വർഷങ്ങളിൽ മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് 3.5 മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകും. ഇൗ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ ഒാടിക്കുന്നത് സംബന്ധിച്ച് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചു.
പുണെ കൂടി ഉൾപ്പെുടത്തിയാകും ബുള്ളറ്റ് ട്രെയിൻ പായുക. 711 കിലോമീറ്ററാണ് ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കുള്ള ദൂരം. നിലവിലെ ട്രെയിനുകൾ ഇത്രയും ദൂരം താണ്ടാൻ പത്ത് മണിക്കൂർ സമയം പിടിക്കുന്നുണ്ട്. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ സമയം മൂന്നിലൊന്നായി ചുരുങ്ങും.
മണിക്കൂറിൽ 320 കിലോമീറ്റർ ആയിരിക്കും ബുള്ളറ്റ് ട്രെയിനിെൻറ ശരാശരി വേഗത. നിലവിൽ ഇൗ റൂട്ടിൽ ഒാടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 80 മുതൽ 120 കിലോമീറ്ററാണ്. ഇത് കൂടാതെ മറ്റു പല റൂട്ടുകളിലും ബുള്ളറ്റ് ട്രെയിനുകൾ ഒാടിക്കാൻ പദ്ധതിയുണ്ട്. 4800 കിലോമീറ്റർ ദൂരം വരുന്ന ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കായി 10 ലക്ഷം കോടി രൂപയാണ് ചെലവ് വരിക.
മുംബൈ - അഹമ്മദാബാദ് ഇടനാഴിയാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. 2028ഒാടെ ഇത് യാഥാർഥ്യമാകുമെന്ന് കരുതുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യത്തിെൻറ വികസനത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.