ആമസോൺ വനാന്തരങ്ങളിലേക്ക് അത്യപൂർവ യാത്രയുമായി സംവിധായകൻ ലാൽജോസും സംഘവും

കൊച്ചി: ആമസോൺ വനാന്തരങ്ങളിലേക്ക് അത്യപൂർവ യാത്രയുമായി സംവിധായകൻ ലാൽജോസ് ഉൾപ്പെടുന്ന 45 അംഗ സംഘം. കൊച്ചി ആസ്ഥാനമായ ബെന്നീസ് റോയൽ ടൂർസ് ആണ് 20 ദിവസത്തെ യാത്ര ഒരുക്കിയത്. ബ്രസീൽ, അർജൻറീന, ഉറുഗ്വേ, പരാഗ്വേ, ചിലി, പെറു എന്നീ ആറ് രാജ്യങ്ങൾ സംഘം സന്ദർശിക്കും. വോയേജർ എന്ന യാത്ര പദ്ധതിയുടെ ഭാഗമാണ് ആമസോൺ ടൂറെന്ന് ബെന്നീസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടർ ബെന്നി പാനികുളങ്ങര വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

താനും യാത്രയിൽ ഒപ്പമുണ്ടാകുമെന്ന് ബെന്നി കൂട്ടിച്ചേർത്തു. ആമസോൺ സാഹസിക യാത്രയുടെ ഫ്ലാഗ് ഓഫ് ശനിയാഴ്ച നെടുമ്പാശ്ശേരി ഫ്ലോറ കൺവൻഷൻ സെൻററിൽ നടക്കും. ടൂറിസം രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആമസോണിന്‍റെ മനോഹാരിത മുഴുവൻ ആമസോൺ നദിയിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാകുമെന്നത് പ്രത്യേകതയാണെന്ന് ബെന്നി വ്യക്തമാക്കി. ആമസോൺ മഴക്കാടുകൾ അടുത്തറിയാൻ മൂന്ന് ദിവസമാണ് മാറ്റിവെച്ചിരിക്കുന്നത്. പെറുവിലെ മാച്ചുപിച്ചു, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമിർ സ്റ്റാച്യു, ഹാർബർ ഓഫ് റയോ ഡി ജനിറോ, ഇഗാസു വെള്ളച്ചാട്ടം, റയോയിലെ പ്രമുഖ ബീച്ചുകളിലൊന്നായ കോപ്പകബാന, മറക്കാന ഫുട്ബാൾ സ്റ്റേഡിയം, പെറുവിലെ പ്രശസ്തമായ റെയിൻബൗ മൗണ്ടൻ തുടങ്ങിയവ യാത്രയുടെ പ്രത്യേകതകളാണെന്നും ബെന്നി പറഞ്ഞു.

Tags:    
News Summary - Director Lal jose and His Team Embark on an Exceptional Expedition to the Amazon Rainforest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.