ഗൂഡല്ലൂർ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് നീലഗിരി ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും ഇ രജിസ്ട്രേഷൻ വേണമെന്ന നിബന്ധന തുടരുന്നതായി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ലയിലേക്ക് വരുന്നതിന് ഇ പാസ്വേണമെന്നത് ലളിതമാക്കി ഇ രജിസ്ട്രേഷനാക്കി മാറ്റിയിരുന്നു.
എന്നാൽ ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇ രജിസ്ട്രേഷൻ വേണമെന്നത് റദ്ദാക്കിയിട്ടില്ലന്നും കലക്ടർ വ്യക്തമാക്കി. ടൂറിസ്റ്റുകളുടെ വരവു വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധിരക്കണമെന്നത് നിർബന്ധമാണ്. ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തിവരുന്നു. അത് ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുന്നത് തുടരുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.