ദുബൈയുടെ അരനൂറ്റാണ്ടിന്‍റെ ചരിത്രത്തിൽ 26 കൊല്ലവും ഒപ്പം നിന്ന ആഗോള ഗ്രാമമാണ് ഗ്ലോബൽ വില്ലേജ്. 1997 ജനുവരിയിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ എതിർവശത്തായി ക്രീക്കിന് സമീപത്താണ് ഗ്ലോബൽ വില്ലേജ് തുറന്നത്. വിവിധ രാജ്യങ്ങളെ പ്രതിനധീകരിക്കുന്ന ചെറിയ കിയോസ്കുകൾ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പിന്നീട് വാഫി സിറ്റിയുടെ സമീപത്തെ ഊദ്മേത്തയിലേക്ക് മാറ്റി. അഞ്ച് വർഷത്തോളം ഇവിടെയായിരുന്നു. നിലവിൽ ശൈഖ് സായിദ് റോഡിലൂടെ പോയി എക്സിറ്റ് 37 എടുത്താൽ ആഗോള നഗരത്തിലെത്താം. തണുപ്പിന്‍റെ ആറ് മാസമാണ് പ്രവർത്തനം. അതുകഴിഞ്ഞാൽ ആറ് മാസം അടച്ചിടും. വിവിധ ദേശങ്ങളുടെ സംഗമ ഭൂമിയാണിത്. 70 ലക്ഷത്തോളം സന്ദർശകർ ഓരോ വർഷവും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.