ബ്രസൽസ്: അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് യൂറോപ്യൻ യൂണിയൻ. ഒരു വർഷത്തിന് ശേഷമാണ് യൂറോപ്യൻ യൂണിയൻ വിനോദസഞ്ചാരികൾക്കുള്ള വിസ നൽകുന്നത് പുനഃരാരംഭിക്കുന്നത്. യു.എസ്, അൽബേനിയ, ആസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ലെബനൻ, ന്യൂസിലാൻഡ്, റിപബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, സെർബിയ, ദക്ഷിണകൊറിയ, തായ്ലാൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾക്കാണ് വിസ അനുവദിക്കുക.
വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇ.യു അറിയിച്ചു. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലവും വേണം. അംഗരാജ്യങ്ങൾക്ക് വേണമെങ്കിൽ ഇവർക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർദേശിക്കാമെന്നും ഇ.യു വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിെൻറ ഭാഗമായാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പൂർണമായും യൂറോപ്യൻ യൂണിയൻ നിർദേശം അംഗരാജ്യങ്ങൾ അംഗീകരിക്കുകയല്ല വേണ്ടതെന്ന് സംഘടന വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കണമെന്ന് ഇ.യു നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.