ഷിംല: ആഗസ്റ്റ് 13 മുതൽ ഹിമാചൽ പ്രദേശിലേക്ക് രണ്ടുഡോസ് വാക്സിൻ വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും മാത്രം പ്രവേശനം. ചൊവ്വാഴ്ച അർധരാത്രി പുറെപടുവിച്ച ഉത്തരവിലാണ് ചീഫ് സെക്രട്ടറി റാം സുഹാഗ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ താൽപര്യപ്പെടുന്നയാളുകൾ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.എ.ടി പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും കരുതണമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയർന്ന സാഹചര്യത്തിലാണ് കാബിനറ്റ് യോഗത്തിൽ തീരുമാനമാനമെടുത്തത്.
നവരാത്രി ആഘോഷ സമയത്ത് ആഗസ്റ്റ് ഒമ്പത് മുതൽ 17 വരെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ വാകിസിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ റസിഡൻഷ്യൽ സ്കൂളുകൾ അല്ലാത്ത വിദ്യാലയങ്ങൾ ആഗസ്റ്റ് 11 മുതൽ 22 വരെ അടച്ചിടാനും തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.