മലപ്പുറം: മലപ്പുറം ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. കൂടുതലും വാരാവധികളിൽ സർവിസ് നടത്താനാണ് തീരുമാനം. ഉച്ചക്ക് ഒന്നിന് മലപ്പുറം ഡിപ്പോയിൽനിന്ന് ആരംഭിച്ച് രാത്രി ഏഴരക്ക് മൂന്നാറിൽ എത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കുന്നത്.രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങാം. ഞായറാഴ്ച കെ.എസ്.ആർ.ടി.സിയുടെ സൈറ്റ് സീയിങ് ബസിൽ കറങ്ങി കാഴ്ചകൾ കണ്ട ശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങാം.
സർവിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിേപ്പാ യാത്രവിവരങ്ങൾ ഉൾപ്പെടുന്ന നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. സമർപ്പിച്ച നിർദേശങ്ങൾ െക.എസ്.ആർ.ടി.സി അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് കെ.എസ്.ആർ.ടി.സി എം.ഡി ഉടൻ പുറത്തിറക്കും. എം.ഡിയുടെ ഉത്തരവിന് ശേഷമാണ് പാക്കേജ് നിരക്ക്്്, എന്ന് ആരംഭിക്കും എന്നിവ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക.
കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാന വർധനയും കുറഞ്ഞ ചെലവിൽ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുക എന്നതുമാണ് ടൂർ പാക്കേജിെൻറ ലക്ഷ്യം. പദ്ധതി വിജയമായാൽ മറ്റ് പ്രധാന ജില്ലകളിൽനിന്നും പാക്കേജ് സർവിസ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.